പാചകവാതക സിലിണ്ടറിന് തീപിടിച്ചു; വീട്ടമ്മക്ക് പൊള്ളലേറ്റു

കല്ലമ്പലം: പാചകവാതക സിലിണ്ടറിന് തീപിടിച്ച് വീട്ടമ്മക്ക് പൊള്ളലേറ്റു. നാവായിക്കുളം ഡീെസൻറ്മുക്ക് നിസാം മൻസിലിൽ നസീറി​െൻറ ഭാര്യ നസീഹക്കാണ് (30) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ഗ്യാസ് ഒഴിഞ്ഞതിനെത്തുടർന്ന് പുതിയ സിലിണ്ടർ ഘടിപ്പിച്ച ശേഷം അടുപ്പ് കത്തിക്കുന്നതിനിടെ റെഗുലേറ്ററി​െൻറ ഭാഗത്തുനിന്ന് തീ ആളിക്കത്തുകയായിരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് നസീഹയുടെ കൈക്ക് പൊള്ളലേറ്റത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. മോഷണശ്രമം; പ്രതി പിടിയിൽ കല്ലമ്പലം: മണമ്പൂർ സ്വദേശിയായ പ്രവീണി​െൻറ വീട്ടിൽ വാതിൽ പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ചയാളെ കല്ലമ്പലം പൊലീസ് പിടികൂടി. കന്യാകുമാരി വില്ലേജിൽ ചെരിപ്പല്ലൂർ മൺവിള വീട്ടിൽ പ്രേംകുമാർ ആണ് (36) പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ച വാതിൽ പൊളിക്കുന്ന ശബ്ദംകേട്ട് ഉണർന്ന വീട്ടുടമ ലൈറ്റുകളിട്ട് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.