സൗഹൃദ ഗൃഹസന്ദർശനവും പൊലീസ്​ പട്രോളിങ്ങും ശക്തിപ്പെടുത്തും

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് പൊതുജനങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ രംഗത്തുവരണമെന്ന് കേൻറാൺമ​െൻറ് എ.സി.പി സുനീഷ്ബാബു. മ്യൂസിയം പൊലീസ് ജനമൈത്രിയും തേക്കുംമൂട് റസിഡൻറ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനസമ്പർക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് വീടുകൾ നൽകുേമ്പാൾ വീട്ടുടമസ്ഥർ സാമൂഹിക സുരക്ഷിതത്വം കൂടി ഉറപ്പാക്കണം. റസിഡൻറ്സ് അസോസിയേഷൻ പരിധിയിലെ സ്ഥിരതാമസക്കാരോ വാടകക്കാരോ പരിസരവാസികളുമായി സൗഹൃദാന്തരീക്ഷത്തിലല്ലാതെ ഒറ്റപ്പെട്ടുകഴിയുകയാണെങ്കിൽ ആ വിവരം സ്റ്റേഷൻ എസ്.െഎയെ അറിയിക്കുന്നതിൽ അസോസിയേഷനുകൾ ശ്രദ്ധിക്കണം. യുവാക്കളെ ഉൾപ്പെടുത്തി സ്േറ്റഷൻ പരിധിയിൽ നൈറ്റ് പട്രോളിങ് ശക്തിപ്പെടുത്താൻ റസിഡൻറ്സ് ഭാരവാഹികൾ മുൻകൈയെടുക്കണം. പബ്ലിക് ഒാഫിസ് റിക്രിയേഷൻ ഹാളിൽകൂടിയ യോഗത്തിൽ ടി.ആർ.എ സെക്രട്ടറി തേക്കുംമൂട് സുമേഷ് അധ്യക്ഷതവഹിച്ചു. മ്യൂസിയം എസ്.െഎ സുനിൽ .ജി, സി.ആർ.ഒ അജിത്കുമാർ .എൻ, ട്രാഫിക് എസ്.െഎ ബാബു, സി.പി.ഒ മനോജ്, കെ.എസ്.ഇ.ബി എൻജിനീയർ ജയകുമാർ, ടി.ആർ.എ വൈസ് പ്രസിഡൻറ് എൻ. ശശിധരൻ നായർ, പൊലീസ് നിർഭയ വളണ്ടിയേഴ്സ് എസ്. വനജ, സീമ സതീഷ്, അഞ്ജന എന്നിവർ സംസാരിച്ചു. കാപ്ഷൻ മ്യൂസിയം പൊലീസ് ജനമൈത്രിയും ടി.ആർ.എയും സംയുക്തമായി സംഘടിപ്പിച്ച ജനസമ്പർക്കപരിപാടി കേൻറാൺമ​െൻറ് എ.സി.പി സുനീഷ്ബാബു.ഡി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.