കഴക്കൂട്ടം: ഞാണ്ടൂർക്കോണം വാർഡിലെ അമ്പഴക്കോണം-പെരുമ്പാലം റോഡിൽ കോർപറേഷൻ സ്ഥാപിച്ചിരുന്ന ലോറി ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബോർഡ് മണ്ണ് മാഫിയ-രാഷ്ട്രീയ ഗുണ്ടാസംഘങ്ങൾ എടുത്തുമാറ്റിയതായി പരാതി. അമ്പഴക്കോണം പെരുമ്പാലം റോഡിൽ ടിപ്പർലോറി ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും മണ്ണ് കയറ്റിപ്പോകുന്ന ലോറികളുടെ നിരന്തരമായ സഞ്ചാരം നിമിത്തം സംരക്ഷണഭിത്തി തകർന്ന നിലയിലാണ്. ഏത് നിമിഷവും റോഡ് തകർന്ന് വശത്തുള്ള ഇലക്ട്രിക് പോസ്റ്റ് സഹിതം തോട്ടിലേക്ക് പതിക്കാൻ സാധ്യതയുണ്ട്. അമ്പഴക്കോണം-അരുവിക്കോണം റോഡിെൻറ വശത്തുള്ള ഒാടയുടെ നിർമാണത്തിനായി നീക്കം ചെയ്യുന്ന നൂറുകണക്കിന് ലോഡ് മണ്ണ് ഇൗ റോഡിൽ കൂടിയാണ് കൊണ്ടുപോവുന്നത്. കോർപറേഷനിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതിനെതിരെ അമ്പഴക്കോണം െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി ഫ്ലക്സ് ബോർഡും കോർപറേഷെൻറ ബോർഡും അപ്രത്യക്ഷമായി. സംഭവത്തെപ്പറ്റി അന്വേഷിച്ച് പ്രദേശത്ത് വ്യാപകമായിരിക്കുന്ന മണ്ണ്മാഫിയ ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യണമെന്ന് അമ്പഴക്കോണം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.