കെയർ ഫൗണ്ടേഷ​ൻ ഉദ്ഘാടനം

തിരുവനന്തപുരം: ഒട്ടേറെ സവിശേഷതകളുള്ള തിരുവനന്തപുരം നഗരത്തെ അനാഥകേന്ദ്രമാക്കുന്ന പ്രവണതകളെ പ്രതിരോധിക്കാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടുവരണമെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായ്. കേസരി സ്മാരക ഹാളിൽ കെയർ ഫൗണ്ടേഷ​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. മലിനീകരണവും കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ബാഹുല്യവുമാണ് നഗരം നേരിടുന്ന പ്രധാന ഭീഷണിയെന്നും അവർ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ ബിനുകുറുപ്പ് അധ്യക്ഷതവഹിച്ചു. നർത്തകി രാജശ്രീ വാര്യർ വെബ്സൈറ്റ് പ്രകാശനം ചെയ്തു. സംവിധായകൻ വിജുവർമ, ഡോ. കൃഷ്ണമൂർത്തി അയ്യർ, ഉണ്ണികൃഷ്ണൻ കുന്നത്ത്, അനു ശിവറാം, ശ്രീരാജ് പറമ്പത്ത് എന്നിവർ സംസാരിച്ചു. Caption കെയർ ഫൗണ്ടേഷ​െൻറ ഉദ്ഘാടനം അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.