എസ്.വൈ.എസ് ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരം -സി.കെ. ഹരീന്ദ്രൻ എം.എൽ.എ പാറശ്ശാല: മാരക രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനമേകുന്ന എസ്.വൈ.എസിെൻറ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ. 'വേദനിക്കുന്നവർക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങൾ' തലക്കെട്ടിൽ എസ്.വൈ.എസ് നടത്തുന്ന സാന്ത്വന വാരാചരണത്തിെൻറ ഭാഗമായി ആശുപത്രികളിൽ വീൽചെയറുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും കാരുണ്യവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇൗ കാലഘട്ടത്തിൽ സേവനങ്ങൾ മുഖമുദ്രയാക്കുകയെന്നതാണ് മനുഷ്യെൻറ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് സിദ്ദീഖ് സഖാഫി നേമം അധ്യക്ഷത വഹിച്ചു. ആർ.എം.ഒ ഷാജി, ജില്ല ഫിനാൻസ് സെക്രട്ടറി സിയാദ് കളിയിക്കാവിള ക്ഷേമകാര്യ സെക്രട്ടറി റിയാസ് കപ്പാംവിള, എം.പി.കെ ഷറഫുദ്ദീൻ, അബ്ദുൽ കരീം നേമം, ഖലീൽ ലത്വീഫി വിഴിഞ്ഞം, മുഹമ്മദ് ഷഫീഖ്, അൽ അമീൻ, ഇജാസ് വഴിമുക്ക്, സുജുബുദ്ദീൻ, അനസ്, അൽ അമീൻ ഇടിച്ചക്കപ്ലാമൂട് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.