പൂഴനാട്​ കുടുംബാരോഗ്യ കേന്ദ്രം ഉദ്​ഘാടനം

വെള്ളറട: പാറശ്ശാല മണ്ഡലത്തിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രം സംസ് ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പൂഴനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൽ.വി. അജയകുമാർ സ്വാഗതം ആശംസിച്ചു. ജില്ല പഞ്ചായത്തംഗം അൻസജിത റസൽ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ജോയ്സ്, ഷിജു, ജില്ല മെഡിക്കൽ ഒാഫിസർ ഡോ. പി.ടി. പ്രീത, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം ഒാഫിസർ ഡോ. സ്വപ്നകുാമരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിതാ ജോസഫ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ ത്രിശീലൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു ബാലകൃഷ്ണൻ, ക്ഷേമകാര്യ അധ്യക്ഷ ഗീതാകുമാരി തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഒാഫിസർ ഡോ. കെ.വി. വിനോജ് നന്ദിപറഞ്ഞു. ഉച്ചവരെ ഒരു ഡോക്ടർ മാത്രം സേവനമനുഷ്ഠിച്ചിരുന്ന പൂഴനാട് പ്രൈമറി ഹെൽത്ത് സ​െൻറർ കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ വൈകീട്ട് ആറുവരെ മൂന്ന് ഡോക്ടർമാരുടെയും നാല് നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം പഞ്ചായത്തി‍​െൻറ സഹായത്തോടെ നടപ്പാക്കും. ലബോറട്ടറി കൺസൾേട്ടഷൻ റൂം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ആശുപത്രിയിലുണ്ടാവും. മണ്ഡലത്തിലെ മറ്റ് പ്രൈമറി ഹെൽത്ത് സ​െൻററുകളും ഘട്ടംഘട്ടമായി ഇൗ സാഹചര്യത്തിലേക്ക് മാറ്റും. കാപ്ഷൻ പാറശ്ശാല മണ്ഡലത്തിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രം മന്ത്രി കെ.കെ. ൈശലജ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.