നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനവും ബജറ്റവതരണവും പൂർത്തിയാക്കി നിയമസഭ പരിഞ്ഞു. 11 ദിവസം നീണ്ട സമ്മേളനത്തിൽ മൂന്നു ദിവസങ്ങളിലാണ് ബജറ്റ് ചർച്ച നടന്നത്. സമ്മേളനത്തിൽ എട്ട് അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചു. 270 നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളും 3228 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചു. 29 ചോദ്യങ്ങൾക്ക് മന്ത്രിമാർ വാക്കാൽ മറുപടി നൽകി. കൃഷിമന്ത്രി (ഒന്ന്), വ്യവസായ മന്ത്രി (രണ്ട്), ദേവസ്വം മന്ത്രി (നാല്) എന്നിവരൊഴികെ മറ്റുള്ള മന്ത്രിമാരെല്ലാം ചോദ്യങ്ങൾക്ക് പൂർണമായി മറുപടി നൽകി. 16 ശ്രദ്ധക്ഷണിക്കലിലൂടയും 101 സബ്മിഷനുകളിലൂടെയും വിവിധ ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.