വടയമ്പാടി: പൊലീസ് ഉദ്യോഗസഥരെ മാതൃകപരമായി ശിക്ഷിക്കണം -വനിതാ സാമൂഹിക പ്രവര്‍ത്തകർ തിരുവനന്തപുരം: വടയമ്പാടിയിലെ ജാതിമതില്‍വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച് നടന്ന ദലിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ അലങ്കോലപ്പെടുത്തുകയും ദലിത് നേതാക്കൾക്കും സാമൂഹികപ്രവര്‍ത്തകർക്കും എതിരെ പൊലീസും ആർ.എസ്.എസ് ഗുണ്ടകളും ചേര്‍ന്ന് നടത്തിയ അക്രമവും അപലപനീയമാണെന്ന് വനിതാ സാമൂഹിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി, പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട നിലപാടിനെ ശക്തമായി അപലപിക്കുന്നു. അക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യേഗസ്ഥരെ മാതൃകപരമായി ശിക്ഷിക്കണം. പൊലീസിെൻറ സംഘ്പരിവാര്‍ അനുകൂല നിലപാട് തിരുത്തണം. കേരളീയ നവോത്ഥാന മൂല്യങ്ങളെ പിറകോട്ട് വലിക്കുന്ന ലജ്ജാകരമായ ജാതിവെറിയാണ് വടയമ്പാടിയില്‍ നടക്കുന്നത്. നിരവധി സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്ത പ്രക്ഷോഭത്തെ ജാതീയ അധിക്ഷേപം ചൊരിഞ്ഞും ആക്രമിച്ചും ഇല്ലാതാക്കാനുള്ള നീക്കമാണ് സംഘ്പരിവാറിേൻറത്. പൊലീസും ഭരണകൂടവും സംഘ്പരിവാറിന് ഒത്താശ ചെയ്യുെന്നന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഫെബ്രുവരി നാലിന് നടന്ന പൊലീസ് തേര്‍വാഴ്ച നീതീകരിക്കാനാവാത്തതാണ്. സ്ത്രീകളെ ഭീകരമായാണ് പൊലീസ് ആക്രമിച്ചത്. പ്രകോപനമില്ലാതെ പൊലീസ് സമരക്കാരെ തല്ലിച്ചതച്ചു. സ്ത്രീകളെ പുരുഷ പൊലീസ് ആക്രമിക്കുന്ന സാഹചര്യം വരെയുണ്ടായി. അഡ്വ. ബിന്ദു കൃഷ്ണ, ജമീല പ്രകാശം, ലതികാ സുഭാഷ്, കെ. അജിത, ജെ. ദേവിക, ശാരദക്കുട്ടി, കെ.കെ. രമ, സി.എസ്. ചന്ദ്രിക, വിധു വിൻസെൻറ്, അഡ്വ. നൂർബിന റഷീദ്, ഇ.സി. ആയിഷ, കെ.കെ. ഷാഹിന, രേഖാ രാജ്, റഹ്മത്തുന്നിസ, ഗോമതി, ജോളി ചിറയത്ത്, അഡ്വ.കെ.കെ. പ്രീത, അഡ്വ. കെ.പി. മറിയുമ്മ, സോണിയാ ജോർജ്, ശ്രീജ നെയ്യാറ്റിൻകര, അഡ്വ. സുജാത വർമ, മാഗ്ലിൻ ഫിലോമിന, പ്രമീള ഗോവിന്ദ്, വി.പി. റജീന, ജബീന ഇർഷാദ്, അംബിക, പ്രീത ജി.പി, മൃദുല ഭവാനി, റൈഹാനത്ത്, ആശാഭായി തങ്കമ്മ, അഫീദ അഹമ്മദ് എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.