തോമസ് െഎസക്കിെൻറ സമീപനത്തിൽ കേരളം പിച്ചച്ചട്ടിയെടുക്കേണ്ടിവരും -ചെന്നിത്തല തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മായാജാലം പോലെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ ബജറ്റ് ചര്‍ച്ചയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി തോമസ് െഎസക്കിെൻറ സമീപനം കാരണം സംസ്ഥാനം പിച്ചച്ചട്ടിയെടുേക്കണ്ടിവരും. 4500 കോടി രൂപ കൈയില്‍ വെച്ചിട്ട് 30,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പറയുന്ന ധനമന്ത്രി എന്തു മായാജാലമാണ് കാണിക്കാന്‍ പോകുന്നത്. കഴിഞ്ഞ തവണ ഡാമില്‍നിന്ന് മണല്‍ വാരി വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കുമെന്ന് ബജറ്റില്‍ തോമസ് ഐസക് സ്വപ്‌നം കണ്ടിരുന്നു. 50,000 കോടി രൂപ കിഫ്ബിയുടെ പേരില്‍ വായ്പ എടുത്തിട്ട് ഇരട്ടി തിരിച്ചടക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. അടുത്ത സര്‍ക്കാർ വരുേമ്പാൾ വന്‍ ബാധ്യത സമ്മാനിക്കാനാണ് ഐസക് ലക്ഷ്യമിടുന്നത്. സംസ്ഥാനം കടത്തില്‍ മുങ്ങിത്താഴുകയാണ്. കെ.എസ്.ആര്‍.സിക്കായി പണം നീക്കിവെക്കാത്ത സർക്കാര്‍ സഹകരണ ബാങ്കില്‍നിന്ന് വായ്പ എടുക്കുമെന്ന് പ്രഖ്യാപിച്ചത് രണ്ടു മേഖലയെയും തകര്‍ക്കാനാണ്. സാമൂഹിക ക്ഷേമപെന്‍ഷനുകളെ ദയാവധം ചെയ്യുകയാണ്. സംസ്ഥാന ഡാറ്റാ സെൻറർ വീണ്ടും സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.