കൊല്ലം: ജന്മനാടായ തിരുവനന്തപുരത്തെക്കാൾ തനിക്ക് പ്രിയം കൊല്ലത്തോടാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. ചാപ്റ്റർ ഭരതപുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളോത്സവം കൊല്ലത്ത് നടക്കുമ്പോഴാണ് മിമിക്രി മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. ചിത്രവും വാർത്തയും പത്രത്തിെൻറ മുൻപേജിൽ അച്ചടിച്ചുവന്നത് എനിക്ക് അവിശ്വസനീയമായിരുന്നു. അതിനു മുമ്പ് മിമിക്രിയിൽ നിരവധി സമ്മാനങ്ങൾ ലിഭിച്ചിരുന്നെങ്കിലും പത്രങ്ങളിൽ വാർത്തകളൊന്നും വന്നിരുന്നില്ല. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ മിമിക്രി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത്. ദേശീയ അവാർഡ് ലഭിച്ച സിനിമയുടെ ഷൂട്ടിങ് ലോക്കേഷനും കൂടുതലും കൊല്ലമായിരുന്നു. കൊല്ലം എെൻറ കർമമണ്ഡലമാണ്. മറക്കാനാകില്ല -സുരാജ് പറഞ്ഞു. ചാപ്റ്റർ ഭരതപുരസ്കാരം സിനിമ പ്രവർത്തകനും തിരക്കഥാകൃത്തുമായ എൽ.ടി. മറാട്ട് സമ്മാനിച്ചു. ഡയറക്ടർ ടി. മോഹനൻ അവാർഡ് തുക കൈമാറി. പ്രിൻസിപ്പൽ വിഷ്ണു ശ്രീകുമാർ സുരാജിനെ ആദരിച്ചു. ബിജുകാഞ്ചൻ സംസാരിച്ചു. തുടർന്ന്, ഭരത തിയറ്റേഴ്സിെൻറ 'യക്ഷിയും ഇട്ടിക്കോരയും' എന്ന നാടകം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.