കൊല്ലം: എംപ്ലോയബിലിറ്റി സെൻററിെൻറ നേതൃത്വത്തില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ ഏകോപിപ്പിച്ച് ബുധനാഴ്ച ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തും. എക്‌സ്‌പോര്‍ട്ട് സെയില്‍സ്/ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ (സ്ത്രീകള്‍ മാത്രം): യോഗ്യത - ബിരുദവും ഇംഗ്ലീഷ് ആശയവിനിമയശേഷിയും. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം. ഓപറേഷന്‍സ് സ്റ്റഫ്: യോഗ്യത ബിരുദം (പാരിപ്പള്ളി, കൊല്ലം, കൊട്ടാരക്കര, ഓച്ചിറ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം). ടാലി ഫാക്കല്‍റ്റി: യോഗ്യത -ബി.കോം വിത്ത് ടാലി (കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം). കമ്പ്യൂട്ടര്‍ ഫാക്കല്‍റ്റി: യോഗ്യത - ബിരുദം വിത്ത് എം.സ് ഓഫിസ്. കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. മള്‍ട്ടി മീഡിയ ഫാക്കല്‍റ്റി: യോഗ്യത- ഡിപ്ലോമ ഇന്‍ മള്‍ട്ടി മീഡിയ. കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. ടെലി കോളര്‍(സ്ത്രീകള്‍ മാത്രം): യോഗ്യത പ്ലസ് ടു. കൊല്ലം, കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. സെയില്‍സ്മാന്‍/സെയില്‍സ് ഗേള്‍ (സ്ത്രീകള്‍ മാത്രം): യോഗ്യത പ്ലസ് ടൂ. കൊല്ലം, കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് (പുരുഷന്മാര്‍ മാത്രം): യോഗ്യത -പ്ലസ് ടൂ. കൊല്ലം, കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. ടെക്‌നിഷ്യന്‍ (പുരുഷന്മാര്‍ മാത്രം): യോഗ്യത ഐ.ടി.ഐ(എ.സി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്). കൊല്ലം, കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. അപേക്ഷിക്കാനും രജിസ്റ്റര്‍ ചെയ്യാനും ജില്ല എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററില്‍ ബന്ധപ്പെടണം. ഫോൺ: 0474 -2740615, 2740618 . ധനസഹായത്തിന് അപേക്ഷിക്കാം കൊല്ലം: ഗവ./എയ്ഡഡ് യു.പി/ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കലാഭിമുഖ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം. അര്‍ഹതയുള്ളവര്‍ സ്‌കൂള്‍ മേലധികാരി മുഖേന അനുബന്ധ രേഖകള്‍ സഹിതം ബുധനാഴ്ചക്കകം ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.