കൊല്ലം: ജില്ലയിലെ എല്ലാ ഭൂ ഉടമകള്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പിെൻറ ആഭിമുഖ്യത്തില്‍ മണ്ണ് സാമ്പിളുകള്‍ ശേഖരിക്കും. സുസ്ഥിര കൃഷിക്കായുള്ള ദേശീയ മിഷെൻറ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഉപയോഗപ്പെടുത്തിയാണ് മണ്ണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. സാമ്പിള്‍ ശേഖരിക്കുമ്പോള്‍ അതോടൊപ്പം ഗ്രിഡിലുള്ള കര്‍ഷകരുടെ വിവരശേഖരവും നടത്തും. മണ്ണ് പരിശോധന ഫലത്തിലൂടെ കൃഷിഭൂമിയിലെ സ്ഥൂല, സൂക്ഷ്മ മൂലകങ്ങളുടെ അളവ്, അമ്ലത്വം എന്നിവ ലഭ്യമാക്കി വിവരം ദേശീയ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. പരിശോധനഫലം സോയില്‍ ഹെല്‍ത്ത് കാര്‍ഡായി വിവരശേഖരണം നടത്തിയ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. കൃഷിയിടത്തിലെ മണ്ണിെൻറ ആരോഗ്യ സൂചിക, ശാസ്ത്രീയമായ വളപ്രയോഗത്തിനും മെച്ചപ്പെട്ട ആദായത്തിനും സഹായകമാകും. ദേശീയ പോര്‍ട്ടലിലെ വിവരങ്ങള്‍ ഉപയോഗിച്ച് പുതുതായി കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക് അനുയോജ്യമായ കാര്‍ഷികവിളകള്‍ െതരഞ്ഞെടുത്ത് ആവശ്യമായ വളപ്രയോഗം നടത്തുന്നതിന് സഹായകമാണ്. കര്‍ഷകര്‍ സഹകരിക്കണമെന്നും കൃഷിയിടങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ആധാര്‍ വിവരങ്ങളും നല്‍കണമെന്നും ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഭവനപദ്ധതി: അപേക്ഷിക്കാം കൊല്ലം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഭവന രഹിതരായ കുടുംബങ്ങള്‍ക്കുവേണ്ടി നടപ്പാക്കുന്ന ഭവന നിര്‍മാണ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 18നും 55നും ഇടയില്‍ പ്രായമുള്ള ഭവനരഹിതര്‍ക്ക് പരമാവധി 10 ലക്ഷം വരെ വായ്പ ലഭിക്കും. 1,20,000 വരെ കുടുംബവാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 7.50 ശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷം വരെയും 1,20,000ത്തിന് മുകളില്‍ മൂന്നുലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എട്ടു ശതമാനം പലിശനിരക്കില്‍ 10 ലക്ഷവും അനുവദിക്കും. തിരച്ചടവ് കാലാവധി പരമാവധി 15വര്‍ഷം. സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉള്ളവര്‍ക്ക് വായ്പ ലഭിക്കില്ല. പരമാവധി വായ്പ പരിധിക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിെൻറ 90 ശതമാനം തുകവരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. അപേക്ഷകനോ കുടുംബാംഗങ്ങളോ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിലുണ്ടെങ്കില്‍ പദ്ധതി പ്രകാരം ലഭിച്ച/ലഭ്യമാകാവുന്ന തുക കൂടി കണക്കിലെടുത്തായിരിക്കും വായ്പ അനുവദിക്കുക. വായ്പ തുക മൂന്നു ഗഡുക്കളായി നല്‍കും. ബേസ്മെൻറ് പണി പൂര്‍ത്തീകരിച്ചശേഷം വായ്പ തുകയുടെ 30 ശതമാനമായ ഒന്നാം ഗഡു വിതരണം ചെയ്യും. ഒറ്റനില വീടാണെങ്കില്‍ ലിൻറല്വരെ പണി പൂര്‍ത്തീകരിച്ച ശേഷവും ഒന്നിലധികം നിലകളുള്ള വീടാണെങ്കില്‍ ഒന്നാംനിലയുടെ മേല്‍ക്കൂര പൂര്‍ത്തീകരിച്ച ശേഷവും വായ്പ തുകയുടെ 40 ശതമാനമായ രണ്ടാം ഗഡു വിതരണം ചെയ്യും. അംഗീകൃത പ്ലാന്‍ പ്രകാരമുള്ള എല്ലാ നിലകളുടെയും മേല്‍ക്കൂര പൂര്‍ത്തീകരിച്ച് പുറംവാതിലുകള്‍ സ്ഥാപിച്ച ശേഷം ഫിനിഷിങ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് വായ്പ തുകയുടെ ശേഷിക്കുന്ന 30 ശതമാനമായി അവസാന ഗഡു വിതരണം ചെയ്യും. വായ്പയുടെ തുടര്‍ ഗഡുക്കള്‍ക്കായി നിശ്ചിത മാതൃകയിലുള്ള സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ കോര്‍പറേഷെൻറ ജില്ല/ഉപജില്ല ഓഫിസുകളില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ www.ksbcdc.com വെബ്സൈറ്റിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.