മനുഷ്യപ്പറ്റില്ലാത്ത മാനേജ്മെൻറ്​ ^ഗൗരിയുടെ പിതാവ്​

മനുഷ്യപ്പറ്റില്ലാത്ത മാനേജ്മ​െൻറ് -ഗൗരിയുടെ പിതാവ് കൊല്ലം: ത​െൻറ മകളുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ കേക്ക് കൊടുത്ത് സ്കൂളിലേക്ക് വരവേറ്റ മാനേജ്മ​െൻറ് നടപടി മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഗൗരി േനഘയുടെ പിതാവ് ആർ. പ്രസന്നകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ അധ്യാപകരെ സ്കൂളിൽനിന്ന് പുറത്താക്കിയില്ലെങ്കിൽ താനും കുടുംബവും നിരാഹാരസമരം നടത്തും. ഗൗരിയുടെ മരണത്തിൽ സ്കൂൾ മാനേജ്മ​െൻറിനെ സഹായിക്കുന്ന നിലപാടാണ് പൊലീസിേൻറത്. ഗൗരി കെട്ടിടത്തിൽനിന്ന് ചാടിയതാണെന്ന് വരുത്തിത്തീർക്കാനാണ് തുടക്കം മുതൽ അവർ പരിശ്രമിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച മറ്റ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് തലക്ക് ക്ഷതമേറ്റതിനുശേഷമാണ് കുട്ടി വീണതെന്നാണ്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പ്രസന്നകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.