'എട്ടുമുടി' -കേരള സര്‍വകലാശാല യൂനിയന്‍ സാഹിത്യ ക്യാമ്പ് തുടങ്ങി കൊല്ലം: കേരള സര്‍വകലാശാല യൂനിയന്‍ 'എട്ടുമുടി' സാഹിത്യ ക്യാമ്പ് ആശ്രാമം റെസ്റ്റ് ഹൗസിനു സമീപം അഷ്ടമുടിയുടെ തീരത്ത് തുടങ്ങി. വിവിധ കോളജുകളിലെ തെരഞ്ഞെടുത്ത എഴുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും. മരത്തണലില്‍ വട്ടമിട്ടിരുന്ന സദസ്സില്‍ കഥാകാരി ചന്ദ്രമതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ ആര്‍.ജി കൃഷ്ണജിത്ത് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആദര്‍ശ് എം. സജി സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാൻമാരായ അമല്‍ബാബു, ഗോപിക, സെനറ്റ് അംഗങ്ങളായ ജിതിന്‍, ശ്രീജു, ജിതു കെ. മധു എന്നിവർ സംസാരിച്ചു. ക്യാമ്പ് ഡയറക്ടര്‍ പി.വി. ഷാജികുമാര്‍ പരിപാടി വിശദീകരിച്ചു. നവകഥയിലെ അപരിചിത വഴികളെക്കുറിച്ച് കഥാകൃത്ത് ബി. മുരളി, പാട്ടും ജീവിതവും ചലച്ചിത്രഗാനപാഠത്തെക്കുറിച്ച് കേരള സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. ബി.വി. ശശികുമാര്‍, ഫാഷിസ്റ്റ് കാലത്തെ പ്രതിരോധ പുസ്തകം -കാമ്പസ് മാഗസിനുകളുടെ രാഷ്ട്രീയത്തെക്കുറിച്ച് ഋഷിദാസ് എന്നിവര്‍ ക്ലാസെടുത്തു. വൈകീട്ട് 'സ്ത്രീ എഴുത്തിെൻറ ബദലിടങ്ങള്‍' എന്ന വിഷയത്തില്‍ കഥാകാരി കെ. രേഖ, 'സാഹിത്യകാരന്മാര്‍ക്ക് സിനിമയില്‍ എന്തുകാര്യം' എന്ന വിഷയത്തില്‍ തിരക്കഥാകൃത്ത് ആര്‍. ഉണ്ണി എന്നിവര്‍ ക്ലാസെടുത്തു. ഏഴിന് കവിയരങ്ങും കഥ-, കവിത വിലയിരുത്തലും ക്യാമ്പ് അവലോകനവും നടന്നു. ചൊവാഴ്ച രാവിലെ ഒമ്പതിന് ഡോക്യുമെൻററി പ്രദര്‍ശനം, സംവാദം, കവി കുരീപ്പുഴ ശ്രീകുമാറിനൊപ്പം കാവ്യസഞ്ചാരം എന്നിവ നടക്കും. പകല്‍ മൂന്നിന് സമാപന സമ്മേളനവും പുരസ്‌കാര വിതരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.