*ബ്ലൂവെയിൽ ഗെയിം പ്രമേയമായ 'ഈയാംപാറ്റകൾ' സിനിമയിലാണ് ജി.എസ്. ജയലാൽ അഭിനയിക്കുന്നത് കൊല്ലം: ബ്ലൂവെയിൽ ഗെയിം പ്രമേയമായി ഒരുങ്ങുന്ന 'ഈയാംപാറ്റകൾ, കുട്ടികളുടെ ചിത്രത്തിൽ അഭിനേതാവായി ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലും. ബ്ലൂവെയിൽ ഗെയിമിൽ അകപ്പെട്ടുപോകുന്ന കുട്ടികളുടെ ദുരവസ്ഥയെയാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ അർജുൻ ബിനു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്യാറ്റ് ഐസ് ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ യു.പി സ്കൂൾ അധ്യാപകനായാകും ജയലാൽ അഭിനയിക്കുകയെന്നും അർജുൻ ബിനു പറഞ്ഞു. അഭിലാഷ്, ഞെക്കാട് രാജൻ, പരപ്പിൽ കറുമ്പൻ, ചെറുന്നിയൂര് ജയകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വാർത്തസമ്മേളനത്തിൽ അസി. ഡയറക്ടർ എസ്.എൽ. ശ്യാം, ആകാശ് ആർ.ഉണ്ണിത്താൻ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.