വയനക്കുളം സ്വദേശി ഷഹാറിെൻറ ധീരമായ ഇടപെടലാണ് മൈലാപ്പൂര് സ്വദേശിയായ വൃദ്ധന് തുണയായത് ഇരവിപുരം: 55കാരനായ വഴിയാത്രക്കാരെൻറ സമയോചിതമായ ഇടപെടൽ മൂലം റെയിൽവേ പാളത്തിൽ കാൽ കുടുങ്ങിയ വൃദ്ധന് ജീവൻ തിരികെ ലഭിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെ ഇരവിപുരം റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. റെയിൽവേഗേറ്റ് അടച്ചിരുന്നതിനാൽ സ്റ്റേഷെൻറ തെക്കുവശത്തെ പ്ലാറ്റ്ഫോം പടിഞ്ഞാറ് ഭാഗത്ത് അവസാനിക്കുന്നിടത്തുനിന്ന് പാളം മുറിച്ചുകടന്ന് പടിഞ്ഞാറു ഭാഗത്തേക്ക് ഇറങ്ങാൻ ശ്രമിച്ച മൈലാപ്പൂര് സ്വദേശിയായ വൃദ്ധൻ കാൽ പൊക്കിവെക്കാനാവാതെ പാളത്തിൽ കുടുങ്ങി പ്പോകുകയായിരുന്നു. ഈ സമയം തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് ട്രെയിനും വരുന്നുണ്ടായിരുന്നു. സംഭവം കണ്ട് അൽപം അകലെ നിൽക്കുകയായിരുന്ന വയനക്കുളം സ്വദേശി ഷഹാർ ഓടിയെത്തി ഇയാളെ പാളത്തിൽനിന്ന് വലിച്ച് വടക്കുവശം ട്രാക്കിന് പുറത്തേക്കിട്ടു. ഇയാളെ വലിച്ചിട്ടതും ട്രെയിൻ കടന്നുപോയതും ഒരുമിച്ചായിരുന്നു. പാളത്തിൽനിന്ന് രക്ഷെപ്പടുത്തിയ വൃദ്ധനെ കെട്ടിപ്പിടിച്ചുകൊണ്ട് ഷഹാർ ഇരു ട്രാക്കുകൾക്കുമിടയിൽ ട്രെയിെൻറ അവസാന ബോഗിയും പോകുന്നതുവരെ നിന്നു. വൃദ്ധൻ പാളത്തിൽ നിൽക്കുന്നതും ദൂരെ നിന്ന് ട്രെയിൻ വരുന്നതും പലരും കണ്ടെങ്കിലും ആരും രക്ഷെപ്പടുത്താൻ തയാറായില്ല. പാളത്തിലൊരാൾ നിൽക്കുന്നതുകണ്ട് വളരെ ഉച്ചത്തിൽ ഹോൺ മുഴക്കിയാണ് ട്രെയിൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.