ചാത്തന്നൂർ: കാറിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നുപേർ എക്സൈസ് സംഘത്തിെൻറ പിടിയിലായി. പൂന്തുറ സ്വദേശികളായ ഷഫീറുദ്ദീൻ, കരീം, മധുരൈ വീരൻ എന്നിവരെയാണ് കൊട്ടിയത്ത് വാഹന പരിശോധനക്കിടെ എക്സൈസ് സംഘം പിടികൂടിയത്. പിടികൂടിയ ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ ഒന്നര ലക്ഷം രൂപയോളം വിലവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറുകിട വിൽപനക്കാർക്ക് എത്തിച്ചുകൊടുക്കുവാനാണ് ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലിൽ പിടിയിലായവർ പറഞ്ഞു. സ്കൂൾ പരിസരങ്ങളിലെ പെട്ടിക്കടകളും തൊഴിലാളികൾ കൂടുതലായി തങ്ങുന്ന ജങ്ഷൻ കേന്ദ്രീകരിച്ചുള്ള കടക്കാരുമാണ് ഇവരിൽനിന്ന് മൊത്ത വിൽപനക്കായി പുകയില ഉൽപന്നങ്ങൾ വാങ്ങുന്നത്. മുൻകൂട്ടി സ്ഥലം വീക്ഷിക്കുന്നതിന് ആൾക്കാരെ നിയോഗിച്ചശേഷം സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ രീതി. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.ആർ. രതീഷ്, എ.ഇ.ഐ.ടി. ഷിഹാബുദ്ദീൻ, പ്രിവൻറിവ് ഓഫിസർ എൻ. വിജയകൃഷ്ണൻ, സി.ഇ.ഒമാരായ ബിജോയ്, ജ്യോതി, നഹാസ്, ഷഹിൽ, അശ്വിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.