ബിനോയ് കോടിയേരി വിവാദം എൽ.ഡി.എഫിന് കോട്ടംവരുത്തില്ല -എൻ. അനിരുദ്ധൻ *കണ്ണട നിർേദശിക്കുന്നത് ഡോക്‌ടർമാരാണെങ്കിലും പൊതുസമൂഹത്തിെൻറ ചെലവിലാണ് കാര്യങ്ങൾ നടക്കുന്നതെന്ന ഓർമവേണം കൊല്ലം: ബിനോയ് കോടിയേരി, ശ്രീജിത് വിഷയങ്ങൾ എൽ.ഡി.എഫിന് കോട്ടംവരുത്തില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ. ചവറ എം.എൽ.എ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയം എൽ.ഡി.എഫിെൻറ ശ്രദ്ധയിൽ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐയുടേത്. തെറ്റ് കണ്ടാൽ തെറ്റെന്ന് പറയും. ജില്ല എൽ.ഡി.എഫിൽ അലോസരങ്ങളൊന്നുമില്ല. ജനങ്ങളിൽ നിന്നും പാർട്ടി അംഗങ്ങളിൽ നിന്നും പിരിവെടുത്താണ് സി.പി.ഐ സമ്മേളനങ്ങൾ നടത്തുന്നത്. കൊല്ലത്ത് നടക്കുന്ന സി.പി.ഐ പാർട്ടി കോൺഗ്രസിന് രണ്ടുകോടിയോളം ചിലവ് വരും. ജില്ലയിലെ 27,434 പാർട്ടി അംഗങ്ങൾ 1000 രൂപ വീതം മാറ്റിെവച്ചാണ് ഈ തുക കണ്ടെത്തുന്നത്. സി.പി.എം ജനങ്ങളിൽനിന്ന് പിരിക്കും. പക്ഷേ അവരുടെ ൈകയിൽനിന്ന് കൊടുക്കാറില്ല. എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് കരുതിയാണ് പല പാർട്ടികൾക്കും എൽ.ഡി.എഫിലേക്ക് വരണമെന്ന് തോന്നുന്നത്. എൽ.ഡി.എഫ് പച്ചപിടിച്ച് നിൽക്കുകയാണ്. അതിെൻറ ആനുകൂല്യം ലഭിക്കുമെന്നാകും പ്രതീക്ഷ. എൽ.ഡി.എഫിലേക്ക് വരാനാഗ്രഹിക്കുന്ന പാർട്ടികളെ മുന്നണിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് പരിശോധന നടത്തും. ആർ. ബാലകൃഷ്‌ണപിള്ള ഇടതുമുന്നണിയുടെ സഹയാത്രികനാണ്. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം പരിഗണനയിലില്ല. എൽ.ഡി.എഫ് രൂപവത്കരിക്കാൻ മുൻകൈയെടുത്ത പാർട്ടിയാണ് സി.പി.ഐ. മുന്നണി രൂപവത്കരണത്തിനായി മുഖ്യമന്ത്രി ആയിരുന്ന പി.കെ.വിയെ രാജിെവപ്പിച്ചു. മുന്നണിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ബാധ്യത സി.പി.ഐക്കുണ്ട്. സി.പി.ഐ മന്ത്രിമാരെ വിമർശിക്കാനുള്ള അവകാശം പാർട്ടി അംഗങ്ങൾക്കുണ്ട്. സമ്മേളനങ്ങളിലെ വിമർശനം മന്ത്രിമാരെ കൂടുതൽ മിടുക്കരാക്കാനാണ്. ജനപ്രതിനിധികളായാലും ഏത് കണ്ണടെവക്കണമെന്ന് നിർദേശിക്കുന്നത് ഡോക്‌ടർമാരാണ്. പക്ഷേ പൊതുസമൂഹത്തിെൻറ ചിലവിലാണ് കാര്യങ്ങൾ നടക്കുന്നതെന്ന ഓർമവേണമെന്നും എൻ. അനിരുദ്ധൻ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.