പിണറായി സർക്കാർ ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നു -ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരുവനന്തപുരം: പൊലീസിനെ ഉപയോഗിച്ച് പിണറായി സർക്കാർ ജനകീയ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല സെക്രേട്ടറിയറ്റ്. വടയമ്പാടി ഭജനമഠത്തെ ജാതിമതിൽ വിരുദ്ധ സമരത്തിെൻറ ഭാഗമായി നടന്ന ദലിത് ആത്മാഭിമാന സംഗമത്തിന് നേരെ നടത്തിയ പൊലീസ് അതിക്രമം അതിെൻറ ഒടുവിലത്തെ ഉദാഹരണമാണ്. സമരസ്ഥലത്ത് സംഘ്പരിവാർ പ്രവർത്തകർ നടത്തിയ അക്രമങ്ങൾക്ക് പൊലീസ് എല്ലാവിധ ഒത്താശയും ചെയ്തു കൊടുത്തു. സമരത്തിന് നേതൃത്വം നൽകിയ ദലിത്, സാമൂഹിക പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിനു പുറമെ ദലിത് പ്രവർത്തകരായ ഗോമതി, വിനീത വിജയൻ എന്നിവരെയടക്കം മർദിക്കുകയും ചെയ്തു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് മഹേഷ് തോന്നയ്ക്കൽ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി നബീൽ പാലോട്, ഹന്ന ഫാത്തിമ, നൗഫ എന്നിവർ സംസാരിച്ചു. സമരത്തിനിടെ പൊലീസ് മർദനമേറ്റ് മെഡിക്കൽ കോളജിൽ കഴിയുന്ന ദലിത്- സാമൂഹിക പ്രവർത്തക വിനീത വിജയനെ നേതാക്കൾ സന്ദർശിച്ചു. Caption വടയമ്പാടി ജാതി മതിൽ വിരുദ്ധ സമത്തിനിടെ പൊലീസ് മർദനമേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന ദലിത്- സാമൂഹിക പ്രവർത്തക വിനീത വിജയനെ ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കൾ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.