പേയാട്: അടച്ചുപൂട്ടി വർഷങ്ങൾ പിന്നിട്ട ചവർ ഫാക്ടറിയിലെ കോടികൾ വിലമതിക്കുന്ന യന്ത്രസാമഗ്രികളും വാഹനങ്ങളും കോർപറേഷൻ ഉപേക്ഷിച്ചനിലയിൽ. സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും വിളപ്പിൽശാലയിലെ ഫാക്ടറി വളപ്പിൽനിന്ന് യന്ത്രങ്ങളും വാഹനങ്ങളും നീക്കം ചെയ്യാൻ കോർപറേഷൻ തയാറായിട്ടില്ല. ഇതിനാൽ കോടികളുടെ മുതലാണ് നശിക്കുന്നത്. ആറ് മാസത്തിനുള്ളിൽ ഫാക്ടറിയിൽനിന്ന് യന്ത്രസാമഗ്രികളും ഭൂമിക്കടിയിൽ കുഴിച്ചിട്ടിട്ടുള്ള ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്യണമെന്നതായിരുന്നു കോടതി വിധി. 2015 ആഗസ്റ്റ് 31ന് ദേശീയ ഹരിത ട്രൈബ്യൂണലിെൻറ ചെന്നൈ ഡിവിഷൻ വിളപ്പിൽ ചവർ ഫാക്ടറി അടച്ചുപൂട്ടാനും അവിടെ കുന്നുകൂടിയ മാലിന്യം നഗരസഭ സ്വന്തം െചലവിൽ മറ്റാനും ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ വിധിക്കെതിരെ നഗരസഭ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. 2016 ജനുവരി 23 ന് ഹരിത കോടതി വിധി സുപ്രീംകോടതി ശരിെവച്ചു. എന്നാൽ, സുപ്രീംകോടതിയുടെ അന്തിമ വിധി പാലിക്കാൻ നഗരസഭ ഇതുവരെ തയാറായില്ല. കോടികളുടെ യന്ത്രങ്ങൾ നശിക്കുന്നത് കണ്ടിട്ടും കോർപറേഷൻ മിണ്ടാതിരിക്കുന്നത് യന്ത്രങ്ങൾ നീക്കേണ്ടി വന്നാൽ കോടതി വിധിയനുസരിച്ച് പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യവും മാറ്റേണ്ടി വരും എന്നതുകൊണ്ടാണെന്നും പറയുന്നു. 2011 ഡിസംബർ 20നാണ് അന്നത്തെ വിളപ്പിൽ പഞ്ചായത്ത് ഭരണസമിതി അനുമതിയില്ലാതെ പ്രവർത്തിച്ചുവന്ന ചവർ ഫാക്ടറി താഴിട്ട് പൂട്ടിയത്. ജനങ്ങൾ സംഘടിച്ച് ജനകീയ സമരം കൊടുമ്പിരികൊണ്ടുനിന്ന നാളായിരുന്നു പൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.