കൊല്ലം: അഞ്ചല്‍ ജില്ല കൃഷി ഫാമില്‍ കാഷ്വല്‍ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി ഏഴുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിെവച്ചതായി ഫാം സൂപ്രണ്ട് അറിയിച്ചു. യു.ആർ.ഐ അവാർഡുകൾ വിതരണം ചെയ്തു ---------------------------------------------------------- കൊട്ടാരക്കര: യുൈനറ്റഡ് റിലീജിയൻസ് ഇൻേഷ്യറ്റിവ് (യു.ആർ.ഐ) ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡുകൾ കൊട്ടാരക്കര കരിക്കം ഇൻറർനാഷനൽ സ്കൂളിൽ നടന്ന മത സൗഹാർദ സദസ്സിൽ റൂറൽ എസ്.പി ബി. അശോകൻ വിതരണം ചെയ്തു. കെ.പി.സി.സി അംഗവും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ അലക്സ്മാത്യു ഈ വർഷത്തെ യു.എൻ യു.ആർ.ഐ ഇൻറർ ഫെയ്‌ത്ത് അവാർഡിന് അർഹനായി. കൂടാതെ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കും മറ്റ് 15 പേർക്കും പുരസ്‌കാരങ്ങൾ ലഭിച്ചു . യു.ആർ.ഐ ഏഷ്യാ സെക്രട്ടറി ജനറൽ ഡോ. എബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ ബ്രഹ്മ സമാജം സെക്രട്ടറി ഡോ. സി.എൻ. എൻ. രാജു മുഖ്യ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.