തിരുവനന്തപുരം: 'കൃഷിമന്ത്രി വിളിപ്പുറത്ത്' പരിപാടിയുടെ ഭാഗമായി മന്ത്രി വി.എസ്. സുനിൽകുമാർ ബുധനാഴ്ച വൈകീട്ട് 5.30 മുതൽ 6.30 വരെ കർഷകരുമായി സംവദിക്കും. കർഷകർക്ക് 1800-425-1661 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ 9447051661 എന്ന വാട്സ്ആപ് നമ്പറിൽ മെസേജ് അയച്ചോ കാർഷിക വിവരസങ്കേതം എന്ന ഫേസ്ബുക്ക് പേജിൽ കൂടിയോ മന്ത്രിയുമായി സംവദിക്കാം. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന അന്വേഷണങ്ങൾക്ക് മാത്രമേ കൃഷിമന്ത്രി മറുപടി നൽകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.