ബജറ്റിൽ ഇടതു മുന്നണി പത്തനാപുരത്തെ അവഗണിക്കുന്നു ^യൂത്ത് കോൺഗ്രസ്

ബജറ്റിൽ ഇടതു മുന്നണി പത്തനാപുരത്തെ അവഗണിക്കുന്നു -യൂത്ത് കോൺഗ്രസ് പത്തനാപുരം: സംസ്ഥാന ബജറ്റിൽ തുടർച്ചയായി ഇടതു മുന്നണി സർക്കാർ പത്തനാപുരത്തോട് അവഗണന തുടരുകയാണെന്ന് യൂത്ത് കോൺഗ്രസ്. സമീപ നിയോജകമണ്ഡലങ്ങളിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തിയിട്ടും ഏറെ പിന്നാക്കം നിൽക്കുന്ന മലയോര മേഖലയായ പത്തനാപുരത്തോട് സർക്കാർ വഞ്ചന തുടരുകയാണ്. പത്തനാപുരത്തെ എൽ.ഡി.എഫ് നേതൃത്വവും എം.എൽ.എയും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ നിയോജക മണ്ഡലത്തി​െൻറ വികസനം മുരടിപ്പിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എച്ച്. അനീഷ് ഖാൻ ആരോപിച്ചു. യു.ഡി.എഫ് സർക്കാറുകൾ സംസ്ഥാനം ഭരിക്കുമ്പോൾ തുടങ്ങിെവച്ചതും യാഥാർഥ്യമാക്കിയതുമായ പദ്ധതികളല്ലാതെ ഒന്നും പത്തനാപുരത്തിന് പുതുതായി അനുവദിച്ചിട്ടില്ല. എം.എൽ.എ തികഞ്ഞ പരാജയമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ആവണീശ്വരം െറയിൽവേ മേൽപാലമടക്കമുള്ള പതിറ്റാണ്ടുകളുടെ ആവശ്യങ്ങൾ പോലും അനുവദിക്കാപ്പെടാത്തതിനാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.