എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കും -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തിരുവനന്തപുരം: ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാന്‍ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടമായ, ജീവിച്ചിരിക്കുന്ന മത്സ്യത്തൊഴിലാളികളെ തൊഴിലിന് സജ്ജരാക്കാനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലുണ്ടാവും. നഷ്ടപ്പെട്ടുപോയ വള്ളങ്ങള്‍ക്കും മത്സ്യബന്ധനോപകരണങ്ങള്‍ക്കും തത്തുല്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത മത്സ്യത്തൊഴിലാളികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാദേശികമായി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താന്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും വിവിധ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളില്‍നിന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അപേക്ഷ സ്വീകരിക്കും. ചൊവ്വാഴ്ച രാവിലെ 10ന് വെട്ടുകാട് ലൈബ്രറി പരിസരത്തും ഉച്ചക്ക് രണ്ടിന് പൂന്തുറ ഫീഡസ് ഹാളിലും ബുധനാഴ്ച രാവിലെ 10ന് പള്ളം മത്സ്യഭവനിലും ഉച്ചക്ക് രണ്ടിന് വിഴിഞ്ഞം പാരിഷ് ഹാള്‍ പരിസരത്തുമാണ് ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളില്‍നിന്ന് അപേക്ഷ സ്വീകരിക്കുക. യോഗത്തില്‍ ഫിഷറീസ് ഡയറക്ടര്‍ വെങ്കടേസപതി, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തരിശുനിലമില്ലാത്ത കേരളം യാഥാര്‍ഥ്യമാകുന്നു -സ്പീക്കര്‍ കൃഷിമന്ത്രിയുടെ ഓഫിസ് സമുച്ചയത്തില്‍ കാര്‍ഷിക ചിത്രങ്ങള്‍ അനാവരണം ചെയ്തു തിരുവനന്തപുരം: തരിശുനിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭ പ്രഖ്യാപിച്ച ഹരിത പ്രോട്ടോക്കോളിന് കൃഷി വകുപ്പ് നല്ല പിന്തുണയാണ് നല്‍കിയത്. കൃഷിയുടെ തുടര്‍ച്ചയെക്കുറിച്ചും കര്‍ഷകരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്ന സര്‍ക്കാറാണിതെന്നും സ്പീക്കര്‍ പറഞ്ഞു. കൃഷിമന്ത്രിയുടെ ഓഫിസ് സമുച്ചയത്തില്‍ വിന്യസിച്ച കാര്‍ഷിക എണ്ണച്ചായ ചിത്രങ്ങള്‍ അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ സ്വദേശിയായ കെ.ജി. ബാബു വരച്ച കൃഷിസംബന്ധിയായ പത്ത് എണ്ണച്ചായ ചിത്രങ്ങളാണ് കൃഷിമന്ത്രിയുടെ ഓഫിസ് സമുച്ചയത്തില്‍ വിന്യസിച്ചിട്ടുള്ളത്. കൃഷിഭൂമിയും മനുഷ്യനുമായുള്ള ആത്മബന്ധത്തിെൻറ സ്പര്‍ശമുള്ള രചനകളാണിവ. ചിത്രകാരന് സുഗതകുമാരി ഉപഹാരം സമ്മാനിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ചിത്രകാരനെ പൊന്നാടയണിയിച്ചു. എം.എല്‍.എമാരായ ഡോ. എം.കെ. മുനീര്‍, അഡ്വ. കെ. രാജന്‍, ജെയിംസ് മാത്യു, കാര്‍ഷികോത്പാദന കമീഷണര്‍ ടീക്കാറാം മീണ, കൃഷിവകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.