വാർത്താ വിലക്ക്​: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു

തിരുവനന്തപുരം: വാർത്തസമ്മേളനം നടത്തുന്നതിനും അത് റിപ്പോർട്ട് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കരുനാഗപ്പള്ളി സബ് കോടതി വിധിയിൽ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ഗൗരീദാസൻ നായർ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതും ചർച്ചകളും സംവാദങ്ങളും നടത്തുന്നതും വിലക്കുന്നത് കേരളത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകടകരമായ പ്രവണതയാണിത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള നടപടികൾ അംഗീകരിക്കാനാകില്ല. കേരള പത്രപ്രവർത്തക യൂനിയനോ കോടതിയുടെ നോട്ടീസിൽ കക്ഷികളായ മാധ്യമങ്ങളോ ഉത്തരവിനെതിരെ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ എ. സുകുമാരൻ, ആർ. ജയപ്രസാദ്, മാധ്യമ പ്രവർത്തകരായ പി. ശ്രീകുമാർ, സി.പി. അജിത, പി.ആർ. പ്രവീണ, ബിജു ചന്ദ്രശേഖർ, എസ്. ബിജു എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ. കിരൺബാബു അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.