സെക്ര​േട്ടറിയറ്റിൽ സമയം പാലിക്കാത്തവരിൽ ചീഫ്​ സെക്രട്ടറിയും;1500ലേറെ പേർക്ക്​ ​കാരണംകാണിക്കൽ നോട്ടീസ്​ നോട്ടീസ്​ പുറപ്പെടുവിച്ച പൊതുഭരണ സെക്രട്ടറിയും മൂന്നു ദിവസം വൈകിയെത്തി

തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ ജോലിക്ക് കൃത്യസമയം പാലിക്കാതിരുന്നതിന് ചീഫ് സെക്രട്ടറി പോൾ ആൻറണി അടക്കം 1500ലേറെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഇതു പുറപ്പെടുവിച്ച പൊതുഭരണ സെക്രട്ടറി വിശ്വനാഥ് സിൻഹ മൂന്നു ദിവസം കൃത്യസമയത്ത് ഹാജരായില്ല. അദ്ദേഹത്തിനുമുണ്ട് നോട്ടീസ്. പഞ്ചിങ് റിപ്പോർട്ട് അനുസരിച്ചാണ് നടപടി. വൈകിയെത്തിയതിന് അര ദിവസം അവധിയാക്കേണ്ടെങ്കിൽ കാരണം വിശദീകരിക്കാനാണ് േനാട്ടീസിലെ നിർദേശം. ശനിയാഴ്ചയാണ് ജീവനക്കാർക്ക് നോട്ടീസ് നൽകിയത്. ചീഫ് സെക്രട്ടറിക്ക് അടക്കം നോട്ടീസ് നൽകിയതോടെ പൊതുഭരണ വകുപ്പ് പുലിവാൽ പിടിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറിമാരും മറ്റ് സെക്രട്ടറിമാരും വൈകിയെത്തിയവരുടെ കൂട്ടത്തിലുണ്ട്. ചീഫ് സെക്രട്ടറി ഒരു ദിവസമാണ് വൈകിയെത്തിയത്. പഞ്ചിങ് സംവിധാനത്തി​െൻറ ചുക്കാൻ പിടിക്കുന്ന പൊതുഭരണ സെക്രട്ടറി മൂന്നു ദിവസമാണ് വൈകിയത്. ജനുവരി ഒന്നു മുതലാണ് പഞ്ചിങ് പരിഷ്കരിക്കുകയും സ്പാർക്കുമായി ബന്ധിപ്പിക്കുകയും ചെയ്തത്. രാവിലെ 10.15നകം പഞ്ച് ചെയ്യാത്തവർ വൈകിയെത്തിതായി കണക്കാക്കും. നാലായിരത്തിലേറെ ജീവനക്കാരാണ് സെക്രേട്ടറിയറ്റിലുള്ളത്. ആദ്യ ദിവസങ്ങളിൽ കൃത്യസമയം പാലിക്കാത്തവരുടെ എണ്ണം കൂടുതലായിരുന്നു. ക്രമേണ അതു കുറഞ്ഞു. വൈകിയെത്തുന്നവരുടെ ശമ്പളം കുറവു ചെയ്യുമെന്നാണ് ഉത്തരവ്. എന്നാൽ, ഇതുവരെ ശമ്പളം പിടിച്ചിട്ടില്ല. അതേസമയം, ഇപ്പോൾ ലീവ് എല്ലാവർക്കും ബാക്കിയുണ്ടെന്നും ഇതു തീരുേമ്പാൾ ശമ്പളത്തിൽ കൈെവച്ചേക്കുമെന്നും ജീവനക്കാർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയും പൊതുഭരണസെക്രട്ടറിയും ഉൾപ്പെട്ടതിനാൽ ഇൗ നോട്ടീസിൽ എന്തു നടപടി ഉണ്ടാകുമെന്ന കൗതുകത്തിലാണ് ജീവനക്കാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.