തിരുവനന്തപുരം: നഗരസഭയിലെ വിവിധ ഐ.സി.ഡി.എസ് േപ്രാജക്ടിന് കീഴിലുള്ള അംഗൻവാടികളിൽ വർക്കർ/ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2018 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായതും എന്നാൽ, 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ വയസ്സിളവ് അനുവദിക്കും. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചവരും ബന്ധപ്പെട്ട േപ്രാജക്ട് പ്രദേശത്ത് സ്ഥിരതാമസമുള്ളവരുമായ വനിതകളായിരിക്കണം. പ്രീ- ൈപ്രമറി ടീച്ചേഴ്സ് െട്രയ്നിങ് കോഴ്സ് പാസായവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ഹെൽപർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിട്ടില്ലാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. നിശ്ചിത മാതൃകയിലുള്ള പൂർപ്പിച്ച അപേക്ഷ ഫോറത്തോടൊപ്പം വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ ശരിപ്പകർപ്പ് സ്വയംസാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷ ഫോറത്തിെൻറ മാതൃക സോണൽ ഓഫിസുകളിൽനിന്ന് ഐ.സി.ഡി.എസ് േപ്രാജക്ട് ഓഫിസിൽനിന്ന് 28വരെ ലഭിക്കും. വിവരങ്ങൾക്ക് നഗരസഭ സോണൽ ഓഫിസുകളുമായോ ഐ.സി.ഡി.എസ് േപ്രാജക്ട് ഓഫിസുകളുമായോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.