ശ്രീനാരായണഗുരു ഒരു സമുദായത്തോടല്ല, സമൂഹത്തോടാണ് സംസാരിച്ചത് -^ഉമ്മൻ ചാണ്ടി

ശ്രീനാരായണഗുരു ഒരു സമുദായത്തോടല്ല, സമൂഹത്തോടാണ് സംസാരിച്ചത് --ഉമ്മൻ ചാണ്ടി അരുവിപ്പുറം: ശ്രീനാരായണഗുരു കേരളീയ സമൂഹത്തി​െൻറ അഭിമാനമാണെന്നും അദ്ദേഹം ഒരു സമുദായത്തോടല്ല, സമൂഹത്തോടാണ് സംസാരിച്ചതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അരുവിപ്പുറം പ്രതിഷ്ഠയുടെ 130ാമത് വാർഷികാചരണവുമായി ബന്ധപ്പെട്ട് 'രാഷ്ട്ര നിർമാണത്തിൽ രാഷ്ട്രീയത്തി‍​െൻറ പങ്ക്' വിഷയത്തിന്മേൽ നടന്ന സെമിനാറിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ഗുരു കേരളത്തെ സ്വാധീനിച്ച പോലെ ആരും ഒരു നാടിനെയും സ്വാധീനിച്ചിട്ടുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പി. തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, തിരുവനന്തപുരം ജില്ല പ്രസിഡൻറ് സുരേഷ്, സ്വാമി അമയാനന്ദ എന്നിവർ സംസാരിച്ചു. ശ്രീനാരായണധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവിപ്പുറം പ്രചാരസഭ ചീഫ് കോഒാഡിനേറ്റർ വണ്ടന്നൂർ സന്തോഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.