തിരുവനന്തപുരം: അന്തരിച്ച മുസ്ലിംലീഗ് നേതാവ് അബ്ബാസ് േസട്ട് ജനസേവനം ജീവിതചര്യയാക്കിയ വ്യക്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. അബ്ബാസ് സേട്ടിെൻറ അഞ്ചാം ചരമവാർഷികദിനത്തിൽ ജില്ല മുസ്ലിം കമ്മിറ്റി നന്ദാവനം പാണക്കാട് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല മുസ്ലിംലീഗ് പ്രസിഡൻറ് പ്രഫ. തോന്നയ്ക്കൽ ജമാൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, മുൻമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ, എ.കെ. മുസ്തഫ, കണിയാപുരം ഹലീം, ബീമാപള്ളി റഷീദ്, എസ്.എൻ. പുരം നിസാർ, പാച്ചല്ലൂർ നുജുമുദ്ദീൻ, ചാന്നാങ്കര എം.പി. കുഞ്ഞ്, എം.എ. കരീം ബാലരാമപുരം, വിഴിഞ്ഞം റസാഖ്, കരമന മാഹീൻ, എം.കെ. സലീം പെരിങ്ങമ്മല, പനവൂർ ഷറഫ്, മാഹീൻ അബൂബക്കർ, പോത്തൻകോട് റാഫി, ഡി. നൗഷാദ്, കരമന ഹാരിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.