അടിസ്ഥാന സൗകര്യ വികസനത്തിന് സ്കൂളുകൾക്ക് ഉപകരണങ്ങൾ നൽകി

ചവറ: പന്മന ഗ്രാമപഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപകരണങ്ങൾ വാങ്ങി നൽകി. ഗ്രാമപഞ്ചായത്തി​െൻറ 2017-18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 50 ലക്ഷത്തി​െൻറ വികസന പ്രവർത്തനങ്ങളാണ് ആറ് സ്കൂളുകൾക്കായി നടപ്പാക്കിയത്. ബെഞ്ച്, ഡെസ്ക്, റാക്ക്, അലമാര, പ്ലാസ്റ്റിക് കസേരകൾ, മൈക്ക് സെറ്റ് എന്നിവയാണ് നൽകിയത്. ചിറ്റൂർ യു.പി സ്കൂളിൽ നടന്ന ചടങ്ങ് പ്രസിഡൻറ് ശാലിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജെ. അനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കറുകത്തല ഇസ്മയിൽ, മിനി, ഹസീന പഞ്ചായത്ത് അംഗങ്ങളായ സജിത് രഞ്ച്, അനിൽ ഭരതൻ, ബി.പി.ഒ ടി. ബിജു, അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു. 2017--18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കിയ പോത്ത് കുട്ടി വിതരണ പദ്ധതിയുടെ ആദ്യ ഘട്ട വിതരണവും നടന്നു. 27,60,000 രൂപയാണ് ചിലവഴിച്ചത്. രണ്ട് വർഷങ്ങളിലായി രണ്ടു കോടി 12 ലക്ഷത്തി​െൻറ പദ്ധതികൾ മൃഗസംരക്ഷണ മേഖലയിലും ക്ഷീരവികസന മേഖലയിലും നടപ്പാക്കിയതായി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.