കരുനാഗപ്പള്ളി: നഗരസഭ 12-ാം ഡിവിഷൻ ആസാദ് നഗർ െറസി. അസോസിയേഷൻ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡൻറ് സലീം അധ്യക്ഷത വഹിച്ചു. ഡോ. വാസുദേവൻപിള്ള, ഡോ. അർജുൻ മോഹൻ, ഡോ. ശരണ്യ അർജുൻ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നാസർ താച്ചയിൽ, ഷഹാദ്ദീൻ കലവറ, മാരിയത്ത് എന്നിവർ പങ്കെടുത്തു. സെക്രട്ടറി സലാം വാലയ്യത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് ഡോ. ആസാദ് നന്ദിയും പറഞ്ഞു. ഇ-പോസ് ആധാർ ലിങ്ക് ചെയ്യാത്തവർക്ക് റേഷൻ നിഷേധിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം-- -സപ്ലൈ ഓഫിസർ കരുനാഗപ്പള്ളി: ഇ-പോസ് മിഷൻ സംവിധാനത്തിലൂടെ റേഷൻ വിതരണം നടത്തുന്ന കടകളിൽനിന്ന് ആധാർ ലിങ്ക് ചെയ്യാത്ത ഗുണഭോക്താക്കൾക്ക് റേഷൻ നൽകുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് താലൂക്ക് സപ്ലൈ ഓഫിസർ. ആധാർ ലിങ്ക് ചെയ്യാത്തവർക്ക് റേഷൻ നിഷേധിക്കാൻ നിർദേശം നൽകിയിട്ടില്ല, എല്ലാവർക്കും റേഷൻ നൽകിവരുന്നുെണ്ടന്നും അദ്ദേഹം പറഞ്ഞു. നിരവധിപ്രാവശ്യം ആധാർ ലിങ്ക് ചെയ്യണമെന്ന് പത്രങ്ങളിലൂടെയും മറ്റും വാർത്തകൾ വഴി നൽകിയറിയിച്ചിട്ടും വളരെ കുറച്ചാളുകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇനിയും ധാരാളം പേർ ലിങ്ക് ചെയ്യാനുണ്ട്. ഈ മാസം കരുനാഗപ്പള്ളി താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും ഇ-പോസ് മിഷൻ സംവിധാനം സ്ഥാപിക്കും. ഇനിയും ആധാർ ലിങ്ക് ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കൾ റേഷൻകടയിലോ താലൂക്ക് സപ്ലൈ ഓഫിസിലോ എത്തി ആധാർ ലിങ്ക് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.