തിരുവനന്തപുരം: യു.ഡി.എഫിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ കൊല്ലം വെര നീളുന്ന ബാനർ പ്രദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗതക്രമീകരണം ഉണ്ടായിരിക്കും. ബാനർ പ്രദർശനം ആരംഭിക്കുന്ന സെക്രേട്ടറിയറ്റ് മുതൽ കഴക്കൂട്ടം, കണിയാപുരം വരെയുള്ള ദേശീയപാതയുടെ ഇടതുവശം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മുതൽ ആറ് വരെ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും. നഗരത്തിലെ ജങ്ഷനുകളായ സ്റ്റാച്യു, വി.ജെ.ടി, പാളയം, പി.എം.ജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുമൂട്, ശ്രീകാര്യം, ചാവടിമുട്ട്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ട്റോഡ്, കണിയാപുരം എന്നിവിടങ്ങിൽ ഇൗ സമയം ഗതാഗതക്രമീകരണം ഉണ്ടായിരിക്കുന്നതും റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല. ബാനർ പ്രദർശനവുമായി ബന്ധപ്പെട്ട് വരുന്ന പ്രവർത്തകരുടെ വാഹനങ്ങൾ ഗതാഗത തടസ്സം കൂടാതെ അവരവർക്കായി പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതും റോഡിന് പാരലൽ ആയോ, ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ല. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഏതെങ്കിലും േഫാൺനമ്പർ വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിച്ചിരിക്കണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദേശങ്ങൾക്കും 0471 2558731, 0471 2558732 ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.