പരവൂർ: റൈറ്റിയ പരിസ്ഥിതി പഠനകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ കവി കെ.സി. കേശവപിള്ളയുടെ 150-ാം ജന്മവാർഷിക ദിനാചരണവും സെമിനാറും നടത്തി. ജി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ആനന്ദ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വർക്കല സ്നേഹ, എം. ഷഹബാനത്ത്, വി.എസ്. വിജി, ടി. രമ്യ, രമ്യ ഒഴുകുപാറ എന്നിവർ സംസാരിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ മോഷണശ്രമം കൊട്ടിയം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ മോഷണശ്രമം. സ്ഥാപനത്തിെൻറ പുട്ടുകളും നിരീക്ഷണ കാമറകളും തകർത്തെങ്കിലും മോഷണം നടന്നിട്ടില്ല. മേവറം--അയത്തിൽ ബൈപാസ് റോഡിൽ മെഡിസിറ്റിക്കടുത്തുള്ള ബി. മാക്സ് അക്കാദമിയിലാണ് മോഷണശ്രമം നടന്നത്. തിങ്കളാഴ്ച രാവിലെ അക്കാദമി തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിൽ ശനിയാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷണം നടത്താനെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരവിപുരത്തുനിന്ന് എസ്.ഐമാരായ ശ്രീകുമാർ, ജോയികുട്ടി എന്നിവരടങ്ങിയ പൊലീസ് സംഘവും പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്തുനിന്ന് ൈകയുറകളും കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.