സാമൂഹികജീവിതത്തില്‍ വ്യാപാരികള്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്- --ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ കരുനാഗപ്പള്ളി: വ്യാപാരികള്‍ ലാഭം മാത്രം നോക്കാതെ സമൂഹത്തിെൻറ ഭാഗമാകണമെന്നും രാജ്യം അഭിമുഖീകരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും വർഗീയതയെയും ചെറുത്തു തോൽപിക്കാന്‍ സന്നദ്ധരാകണമെന്നും ആർ. രാമചന്ദ്രൻ എം.എൽ.എ. കരുനാഗപ്പള്ളി താലൂക്ക് വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണസംഘത്തിെൻറ ആഭിമുഖ്യത്തില്‍ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡൻറ് എ.എ. കരീം അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ നിജാം ബഷി, ഡി. മുരളീധരന്‍, റെജി കരുനാഗപ്പള്ളി, ഷുക്കൂര്‍ കണ്ടത്തില്‍, കുഞ്ഞുമുത്ത്, ലീല, ഷീജ, സാജു, സന്തോഷ്, രാജഗോപാലന്‍പിള്ള, ജിതിന്‍ഷാ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സീനത്ത് നന്ദി പറഞ്ഞു. കുടുംബാംഗങ്ങളില്‍നിന്നുള്ള വിദ്യാർഥി-വിദ്യാർഥിനികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. കേന്ദ്ര--സംസ്ഥാന ബജറ്റുകൾ കര്‍ഷകരെ വഞ്ചിക്കുന്നത് ---കര്‍ഷക കോണ്‍ഗ്രസ് കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവതരിപ്പിച്ച ബറ്റുകള്‍ കാര്‍ഷിക മേഖലക്കും കര്‍ഷകര്‍ക്കും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന കര്‍ഷക വഞ്ചക ബജറ്റുകളാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് ആരോപിച്ചു. രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കാര്‍ഷികരംഗത്തെ വളര്‍ച്ചനിരക്ക് താഴോട്ട് വന്ന് 20 ശതമാനത്തില്‍ അധികമെത്തി നില്‍ക്കുന്നു. കൃഷി നാശം മൂലം കടക്കെണിയിലായ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാനും സാന്ത്വന പദ്ധതികള്‍ നടപ്പാക്കാനോ ബജറ്റില്‍ ഒരു നിർദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റാകട്ടെ കേന്ദ്രത്തെപ്പോലെതന്നെ കര്‍ഷകരുടെ ആവലാതികള്‍ പരിഹരിക്കാനോ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനോ ഉള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ രാജ്യത്തിെൻറ വികസനത്തെ പിന്നോട്ടടിക്കാന്‍ കാരണമാക്കുമെന്ന് ഷിഹാബ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.