ഗുണ്ടാസംഘം വീടുകയറി അക്രമം നടത്തിയതായി പരാതി

ചവറ: ഹൃദ്രോഗിയായ വീട്ടമ്മയും കുടുംബവും താമസിക്കുന്ന വീട്ടിൽ ഗുണ്ടാസംഘം അതിക്രമിച്ചു കയറി അക്രമണം നടത്തിയതായി പരാതി. സംഘം പെൺകുട്ടികളെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ചവറ തോട്ടിനു വടക്ക് അഥീനാ ഭവനിൽ ടെൽമയുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി 10ന് സംഘം അതിക്രമിച്ചുകയറിയത്. വീട്ടിൽ കിടക്കുകയായിരുന്ന ഭർത്താവിനെ വിളിച്ചിറക്കി ൈകയേറ്റം ചെയ്യുകയും തടയാൻ ശ്രമിച്ച ഹൃദ്രോഗിയായ തന്നെയും രണ്ട് പെൺമക്കളെയും ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി വീട്ടമ്മ ചവറ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയാൽ കൊന്നുകളയുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി പൊലീസ് എത്തിയെങ്കിലും അക്രമികളെ പിടികൂടാൻ കഴിഞ്ഞില്ല. സമീപവാസികളായ യുവാക്കളുടെ നേതൃത്വത്തിലുള്ളവരാണ് വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. ആക്രമണത്തിനു പിന്നിൽ മുൻവൈരാഗ്യമാണെന്നും പറയപ്പെടുന്നു. റോഡരികിലെ തോട്ടിൽ വിസർജ്യ മാലിന്യം ഒഴുക്കി നീണ്ടകര പരിമണം പെട്രോൾ പമ്പിന് കിഴക്ക് പത്താം വാർഡിലെ തോട്ടിലാണ് മനുഷ്യവിസർജ്യം ഒഴുക്കിയത്. ചവറ: ജനവാസ മേഖലയിലെ തോട്ടിൽ മനുഷ്യവിസർജ്യം ഒഴുക്കി. നീണ്ടകര പരിമണം പെട്രോൾ പമ്പിന് കിഴക്ക് പത്താം വാർഡിലെ തോട്ടിലാണ് മനുഷ്യവിസർജ്യം ഒഴുക്കിയത്. തിങ്കളാഴ്ച പുലർച്ചെയാണ് ഇത് തള്ളിയതെന്ന് കരുതുന്നു. ദുർഗന്ധത്തെ തുടർന്ന്് നാട്ടുകാർ വറ്റിക്കിടന്ന തോട് പരിശോധിച്ചപ്പോഴാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് പഞ്ചായത്തധികൃതർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി. പകർച്ചവ്യാധികൾ പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു. ചവറ പൊലീസിൽ പരാതി നൽകി. രാത്രികാലങ്ങളിൽ ഇടറോഡുകൾ, വയലുകൾ കുളങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങളിലെത്തിക്കുന്ന മനുഷ്യ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.