കരുനാഗപ്പള്ളി: ഇസ്ലാമിലെ വിവാഹം ബലിഷ്്ടവും സുദൃഢമായ ഉടമ്പടിയും ലളിതമായ ചടങ്ങുമാണ്. അതിൽ പുരുഷൻ വിവാഹത്തോടെ സ്ത്രീക്ക് നൽകുന്ന വിവാഹമൂല്യം (മഹ്ർ) നൽകൽ പ്രധാനമാെണന്നും ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സമിതിയംഗം എ. ഷാജിമു. ജമാഅത്തെ ഇസ്ലാമിക വനിത വിഭാഗം കരുനാഗപ്പള്ളി ഏരിയ സമിതി 'വിവാഹം ആദർശം -പവിത്രത' എന്നീ വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. മുസ്ലിം സമൂഹത്തിൽ ഇന്ന് വിവാഹമെന്നത് പുരുഷൻ സ്ത്രീധനമെന്ന പേരിൽ വിലപേശി ഉറപ്പിച്ചുനടത്തുന്ന ഒന്നായി മാറിയിരിക്കുന്നു. ഇത് ഇസ്ലാമിക വ്യവസ്ഥക്ക് വിരുദ്ധമാെണന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിത ഏരിയ കൺവീനർ. എസ്. ഷാഹിദ അധ്യക്ഷത വഹിച്ചു. അംഗം ആബിദ തങ്കം, ജി.ഐ.ഒ ഏരിയ വൈസ് പ്രസിഡൻറ് അജ്മ ഓച്ചിറ എന്നിവർ സംസാരിച്ചു. 'കൗണ്‍സിലര്‍ക്കെതിരെയുള്ള ആരോപണം രാഷ്ട്രീയപ്രേരിതം' കരുനാഗപ്പള്ളി: മുനിസിപ്പാലിറ്റി ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ക്കെതിരെ ചിലര്‍ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസ്. കൗൺസിലർക്കെതിരെ നടക്കുന്ന രാഷ്ട്രീയ പ്രേരിത ആരോപണങ്ങളിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ ധർണ കായംകുളം ബ്ലോക്ക് പ്രസിഡൻറ് എസ്. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാജു അധ്യക്ഷത വഹിച്ചു. എസ്. ജയകുമാര്‍, ദേവരാജന്‍, ടി.പി. സലീംകുമാര്‍, കളീക്കല്‍മുരളി, വിജയഭാനു, ബോബന്‍. ജി. നാഥ്, മഞ്ജുക്കുട്ടന്‍, അനീഷ് മുട്ടാണിശ്ശേരില്‍, സിംലാല്‍, സജീവ്, റമീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.