അഞ്ചൽ: ഇടവേളക്കുശേഷം അഞ്ചൽ ടൗണിലും പരിസരത്തും മോഷണം വ്യാപകമായി. രാപ്പകൽ വ്യത്യാസമില്ലാതെയാണ് മോഷണം. അടുത്തിടെ അഗസ്ത്യക്കോട് ഗുരുവായൂരപ്പൻ ക്ഷേത്രത്തിെൻറ വഞ്ചിപൊളിച്ച് മോഷണം നടത്തി. ക്ഷേത്രത്തിെൻറ വാതിലുകൾ കുത്തിത്തുറക്കുവാനുള്ള ശ്രമവും നടന്നു. നാലാംതവണയാണ് ഇവിടെ മോഷണം നടക്കുന്നത്. അതേദിവസം തന്നെയാണ് കരവാളൂർ പീഠിക ദേവീക്ഷേത്രത്തിലും മോഷണം നടന്നത്. വിവരമറിഞ്ഞ് രണ്ടിടത്തും പൊലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു മടങ്ങി. ഈ സംഭവത്തിന് തൊട്ടടുത്ത ദിവസം പട്ടാപ്പകലാണ് അഞ്ചൽ കോളജ് ജങഷന് സമീപത്ത് ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിച്ചിരുന്ന വാടക വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. ഇവിടെ താമസിച്ചിരുന്ന തൊഴിലാളികൾ ജോലിക്ക് പോയപ്പോഴാണ് മോഷണം നടന്നത്. വീട്ടുപകരണങ്ങളും തുണിത്തരങ്ങളുമാണ് ഇവിടെനിന്ന് കാണാതെപോയത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ അഞ്ചൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ അഞ്ചൽ സ്വദേശിയായ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സ്വർണക്കൊലുസ് നഷ്ടപ്പെട്ടിരുന്നു. സമാന രീതിയിലുള്ള മോഷണങ്ങൾ ചന്തമുക്കിലും സ്ഥിരമായി നടക്കുന്നുണ്ട്. പ്രദേശത്ത് വ്യാപകമായി മോഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും പരാതിയായി പൊലീസ് സ്റ്റേഷനിലെത്തുന്നവർ വിരളമാണ്. മോഷണക്കേസുകളിൽ ഒട്ടുമിക്കതും തെളിയിക്കപ്പൊടാതെ പോകുന്നതും കേസുകളുടെ നൂലാമാലകളൂം സാമ്പത്തികച്ചെലവും സമയനഷ്ടവും കാരണമാണ് പലരും മോഷണവിവരം പൊലീസ് കേസാക്കാൻ മെനക്കെടാത്തത്. ഇത് മോഷ്ടാക്കൾക്ക് ഏറെ സൗകര്യമായിരിക്കുകയാണ്. കോട്ടുക്കൽ കൃഷിഫാം ഓഫിസ് ഉപരോധിച്ചു അഞ്ചൽ: തൊഴിൽ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ജില്ല പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള അഞ്ചൽ കോട്ടുക്കൽ കൃഷിഫാം ഓഫിസ് കരാർ തൊഴിലാളികൾ ഉപരോധിച്ചു. സംയുക്ത തൊഴിലാളി യൂനിയെൻറ ആഭിമുഖ്യത്തിലാണ് തൊഴിലാളികൾ ഫാം ഓഫിസിന് മുന്നിൽ ഉപരോധസമരം നടത്തിയത്. കൃഷിഫാമിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിെൻറ ഭാഗമായി ഉദ്ദ്യോഗാർഥികൾക്ക് നടത്തിയ അഭിമുഖം കരാർ തൊഴിലാളികൾ തടസ്സപ്പെടുത്തി. സംയുക്ത സമരസമിതി നേതാക്കളായ ടി. ബൈജു, ടി. തോമസ്, അശോക് കുമാർ, അനിൽകുമാർ, ഷരീഫ്,അഖിൽ ശശി, സുരേഷ് കുമാർ, അനൂപ് തപസ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.