*പിറവന്തൂര്‍ പഞ്ചായത്തിലെ കടയ്ക്കാമണിലും വിളക്കുടി പഞ്ചായത്തിലും മലമ്പനി സ്ഥിരീകരിച്ചു പത്തനാപുരം: വേനൽ ശക്തമായതോടെ കിഴക്കൻമേഖല പകർച്ചവ്യാധി ഭീഷണിയിൽ. മേഖലയില്‍ മലമ്പനിയടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിറവന്തൂര്‍ പഞ്ചായത്തിലെ കടയ്ക്കാമണിലും വിളക്കുടി പഞ്ചായത്തിലുമാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇതിനുപുറമേ മഞ്ഞപ്പിത്തം, പനി, ത്വഗ്രോഗങ്ങൾ എന്നിവയും മേഖലയിൽ പടർന്നുപിടിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുതലും. ഇതരസംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലുമാണ് പകർച്ചവ്യാധികൾ പടരുന്നത്. ചൂടിനൊപ്പം അസുഖങ്ങൾ ബാധിച്ച് ശാരീരികബുദ്ധിമുട്ടുകൾ കൂടി ഉണ്ടാകുന്നതോടെ രോഗികൾ ഏറെ ദുരിതത്തിലായി. ആരോഗ്യവകുപ്പ് കാര്യമായ പ്രവർത്തനങ്ങളൊന്നും മേഖലയിൽ ഇതുവരെ നടത്തിയിട്ടില്ല. പാടം, പൂമരുതികുഴി, പടയണിപ്പാറ, കടശ്ശേരി തുടങ്ങിയ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലാണ് പകർച്ചവ്യാധികൾ കൂടുതലും. ആദിവാസി വിഭാഗത്തിനിടയിൽ പടരുന്ന രോഗങ്ങൾക്ക് കൃത്യമായി ചികിത്സ പോലും ലഭിക്കുന്നില്ല. താലൂക്കിൽ കിടത്തി ചികിത്സ ഉള്ളത് പത്തനാപുരം കമ്യൂണിറ്റി ഹെൽത്ത് സെൻററിലാണ്. എന്നാൽ, നിരവധിയാളുകൾ ദിവസേന ആശ്രയിക്കുന്ന ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തുമെന്നത് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി. പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് മരുന്നോ ജീവനക്കാരോ ഇല്ല. മലയോരപ്രദേശങ്ങളിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് പുനലൂരോ പത്തനംതിട്ടയിലോ എത്തിയാൽ മാത്രമേ ചികിത്സ ലഭ്യമാകൂ. ഇതുകാരണം പലരും ആശുപത്രികളിൽ പോകാൻ മടിക്കുകയാണ്. പകർച്ചവ്യാധി പ്രതിരോധത്തിന് ആവശ്യമായ നടപടികൾ ആരോഗ്യവകുപ്പ് എടുക്കണമെന്നാണ് ആവശ്യം. അർബുദ രോഗികള്‍ക്ക് പിന്തുണയുമായി മനുഷ്യച്ചങ്ങല പത്തനാപുരം: അർബുദ രോഗികള്‍ക്ക് പിന്തുണ നല്‍കി ജീവനം കാൻസർ സൊസൈറ്റിയടെ മനുഷ്യച്ചങ്ങല. ലോക കാൻസർ ദിനാചരണത്തിെൻറ ഭാഗമായാണ് പുന്നലയിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. പുന്നല പബ്ലിക് ലൈബ്രറി മുതൽ ചാച്ചിപ്പുന്ന എസ്.ബി.ഐ വരെ നീണ്ട ചങ്ങലയിൽ രാഷ്ട്രീയ, സാമുദായിക, സാംസ്കാരികരംഗത്തെ പ്രമുഖർ അടക്കം ആയിരക്കണക്കിനു പേർ പങ്കെടുത്തു. പത്തനാപുരം, പുനലൂർ താലൂക്കുകളിൽ അർബുദം വർധിച്ചുവരുന്നതിനെക്കുറിച്ച് പഠനം നടത്തുക, അർബുദ പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുക, ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തിപ്പെടുത്തുക, അർബുദത്തിനും ജലചൂഷണത്തിനും കാരണമാകാമെന്ന് സംശയിക്കാവുന്ന മാഞ്ചിയം, അക്കേഷ്യ, യൂക്കാലിപ്റ്റസ് എന്നിവ ജനവാസകേന്ദ്രത്തിൽനിന്ന് മാറ്റി ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും െവച്ചു പിടിപ്പിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മനുഷ്യച്ചങ്ങല മുന്നോട്ടു െവച്ചത്. പുന്നല ജങ്ഷനിൽ ചേർന്ന സമ്മേളനം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി. അജയകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, എസ്. വേണുഗോപാൽ, എസ്. സജീഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ജീവകാരുണ്യ പ്രവർത്തകർ സാമുദായിക നേതാക്കൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.