തിരുവനന്തപുരം: സ്കൂളിൽ മരക്കൊമ്പ് കണ്ണിൽകൊണ്ട് കാഴ്ചക്ക് തകരാർ സംഭവിച്ച കുട്ടിയുടെ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഒരു ലക്ഷം അനുവദിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ പെരുമ്പളം ഗവ. എച്ച്.എസ്.എസ് എൽ.പി സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയുടെ വലതു കണ്ണിൽ മരക്കൊമ്പുകൊണ്ട് പരിക്കേറ്റത്. കുട്ടിയുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക പരാധീനതയും ഇളംപ്രായവും കണക്കിലെടുത്ത് തുടർശസ്ത്രക്രിയ ഉൾപ്പെടെ കാര്യങ്ങൾക്ക് ആശ്വാസ നടപടി സ്വീകരിക്കണമെന്ന് കമീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ തുടർച്ചയായാണ് ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.