പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി

കാട്ടാക്കട: കെട്ടിട നികുതി തീരുമാനിക്കാൻ വീടും ഗോഡൗണും അളന്ന് തിട്ടപ്പെടുത്തുന്നതിനിടെ വില്ലേജ് ഓഫിസറെയും റവന്യൂ ജീവനക്കാരനെയും മർദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസ് തയാറാവാത്തതിൽ പ്രതിഷേധിച്ച് ജോയൻറ്കൗൺസിൽ പ്രവർത്തകരായ ജീവനക്കാർ കാട്ടാക്കട . തിങ്കളാഴ്ച രാവിലെ നടന്ന പ്രതിഷേധ മാർച്ച് പൊലീസ് സ്‌റ്റേഷന് 50 മീറ്റർ മാറി പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ജോയൻറ്കൗൺസിൽ സംസ്ഥാന സെക്രട്ടറി ഷാനവാസ് ഖാൻ ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.എം. നജീം അധ്യക്ഷത വഹിച്ചു. കുളത്തുമ്മൽ വില്ലേജ് ഓഫിസർ എബനേസർ (48), വില്ലേജ് അസിസ്റ്റൻറ് രതീഷ്കുമാർ (38) എന്നിവർക്കാണ് കിള്ളിക്കടുത്ത് നികുതി നിർണയിക്കാനെത്തിയപ്പോള്‍ മർദനമേറ്റത്. സംഭവം നടന്ന് 16 ദിവസമായിട്ടും പ്രതിക്കെതിരെ കേസെടുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കൃത്യനിർവഹണത്തിനിടെ ആക്രമണത്തിനിരയാകുന്ന ജീവനക്കാരെ സംരക്ഷിക്കാൻ നിയമം ഉണ്ടെങ്കിലും നടപ്പാക്കാൻ പൊലീസ് തയാറാവാത്തത് പ്രതിഷേധാർഹമാണെന്നും സമരക്കാർ ആരോപിച്ചു. കെ.പി. ഗോപകുമാർ, അഭിലാഷ് ആൽബർട്ട്, സജീവ്, ശരത്ചന്ദ്രൻനായർ, ജയരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.