തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിെൻറ കീഴിൽ തിരുവനന്തപുരം ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസിൽനിന്ന് കൺസോർട്യം ബാങ്ക് െക്രഡിറ്റ്/പാറ്റേൺ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വരെ വായ്പയെടുത്തിട്ടുള്ളവരും റവന്യൂ റിക്കവറി നടപടി നേരിടുന്ന 60 വയസ്സ് കഴിഞ്ഞവരും വികലാംഗരും നിത്യരോഗികളുമായവർ അനുബന്ധരേഖകൾ സഹിതം ഒരാഴ്ചക്കകം ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസുമായി ബന്ധപ്പെടേണ്ടതാണെന്ന് േപ്രാജക്ട് ഓഫിസർ അറിയിച്ചു. ഫോൺ: 0471 2472896. സ്നേഹധാര: താൽക്കാലിക നിയമനം തിരുവനന്തപുരം: ജില്ല പഞ്ചായത്തിെൻറ സ്നേഹധാര പദ്ധതിയിലേക്ക് സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ, സ്പീച്ച് തെറപ്പിസ്റ്റ്, പഞ്ചകർമ തെറപ്പിസ്റ്റ് (ഫീമെയിൽ) എന്നീ തസ്തികകളിലെ ഒഴിവിലേക്ക് താൽക്കലിക നിയമനം നടത്തും. സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ- യോഗ്യത: എം.ഡി കൗമാരഭൃത്യ (റെഫേർഡ്), എം.ഡി പ്രസൂതിതന്ത്ര/എം.ഡി കായചികിത്സ ഇല്ലാത്തപക്ഷം ഏതെങ്കിലും എം.ഡി (ആയുർവേദം). സ്പീച്ച് തെറപ്പിസ്റ്റ് -യോഗ്യത: സർക്കാർ അംഗീകൃത എം.എ.എസ്.എൽ.പി./ബി.എ.എസ്.എൽ.പി /ഡി.ടി.വൈ.എച്ച്.ഐ. പഞ്ചകർമ തെറപ്പിസ്റ്റ് (ഫീമെയിൽ) യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ആയുർവേദ പഞ്ചകർമ തെറപ്പി കോഴ്സ് സർട്ടിഫിക്കറ്റ്. ഉദ്യോഗാർഥികൾ ഒമ്പതിന് രാവിലെ 10 മുതൽ രണ്ടു വരെ തിരുവനന്തപുരം ഗവ. ആയുർവേദ കോളജിന് സമീപത്തെ ആരോഗ്യഭവൻ ബിൽഡിങ്ങിലെ ജില്ല മെഡിക്കൽ ഓഫിസർ (ഭാരതീയ ചികിത്സാ വകുപ്പ്) മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471 2320988.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.