മൂന്നംഗ കുടുംബത്തിെൻറ ആത്മഹത്യ: ​േജ്യാത്സ്യനെ ചോദ്യംചെയ്തു

തിരുവനന്തപുരം: പൊലീസിന് കത്തയച്ചശേഷം ശാസ്തമംഗലത്ത് മൂന്നംഗ കുടുംബം ആത്മഹത്യചെയ്ത സംഭവത്തിൽ ജ്യോത്സ്യനെ ചോദ്യംചെയ്തു. തമിഴ്നാട് തിരുനൽവേലി സ്വദേശി ആനന്ദനെയാണ് തിങ്കളാഴ്ച മ്യൂസിയം പൊലീസ് ചോദ്യം ചെയ്തത്. ത​െൻറ പേരിൽ വീടും മറ്റും ആസ്തികളും സുകുമാരൻ നായർ എഴുതിവെച്ചതായി അറിഞ്ഞിരുന്നില്ലെന്നും ആത്മഹത്യക്ക് പിന്നിലെ കാരണത്തെക്കുറിച്ച് അറിയില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ആനന്ദൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലെയും ഓഫിസിലെയും സി.സി ടി.വിയിൽനിന്ന് ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ് തിരുനൽവേലിയിലേക്ക് തിരിച്ചു. ജ്യോത്സ്യനുമായുള്ള സുകുമാരൻ നായരുടെ അടുപ്പത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അഞ്ചുവർഷം മുമ്പാണ് ആനന്ദനുമായി സുകുമാരൻ നയാരും കുടുംബവും അടുക്കുന്നത്. കന്യാകുമാരി വിവേകാനന്ദ പാറയിൽ മാസംതോറും പോകുന്ന സുകുമാരൻ നായരും കുടുംബവും അവിടെെവച്ചാണ് ആനന്ദനെ പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ മകൻ സനത്തി​െൻറ ജീവിതത്തെക്കുറിച്ച് ആനന്ദൻ പറഞ്ഞ കാര്യങ്ങൾ സത്യമായതോടെ കൂടുതൽ വിശ്വാസവും അടുപ്പവുമായി. പൊതുവെ അന്തർമുഖനായ സനത്തിന് വൈവാഹിക ജീവിതത്തോട് താൽപര്യമില്ലെന്നും സന്ന്യാസ ജീവിതത്തോടാണ് താൽപര്യമെന്നും സുകുമാരൻ നായർ പറഞ്ഞിട്ടുള്ളതായി ആനന്ദൻ പറയുന്നു. പിന്നീട് ആനന്ദ‍​െൻറ മകളുടെ കുടുംബവുമായും സുകുമാരൻ നായരും ആനന്ദവല്ലിയും സനത്തും അടുപ്പത്തിലായി. ആത്മഹത്യ ചെയ്യുന്നതിന് 15 ദിവസമാണ് മൂവരും അവസാനമായി ആനന്ദ​െൻറ വീട്ടിലെത്തുന്നത്. പോകാൻനേരം ഒരു ബ്രീഫ്കേസ് വീട്ടിൽ മറന്നുവെച്ചു. ബ്രീഫ്കേസ് മറന്നുവെച്ച കാര്യം സുകുമാരൻ നായരെ ഫോണിൽ വിളിച്ച് അറിയിച്ചെങ്കിലും ഇനി വരുമ്പോൾ എടുക്കാമെന്നും ചില പേപ്പറുകളാണ് അതിലെന്നുമാണ് അറിയിച്ചതെന്നും ആനന്ദൻ പറയുന്നു. പ്രത്യേകതരം ലോക്കായതിനാൽ ബ്രീഫ് കേസ് തുറന്നുനോക്കിയില്ല. എന്നാൽ, പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ‍ഇയാൾ ബ്രീഫ്കേസുമായാണ് തിങ്കളാഴ്ച എത്തിയത്. പൊലീസ് ബ്രീഫ്കേസ് തുറന്നപ്പോൾ ആനന്ദ‍​െൻറ പേരിൽ വീടും മറ്റ് വസ്തുക്കളും എഴുതിെവച്ചതായുള്ള പ്രമാണങ്ങൾ കണ്ടെത്തി. തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രമാണങ്ങൾ. തുടർന്നാണ് ഇയാളുമായി തിരുനൽവേലിയിലെത്തി വീട്ടിലെയും ഓഫിസിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ശാസ്തമംഗലം പണിക്കേഴ്സ് ലൈനിലെ 43ാം നമ്പർ വീട്ടിൽ സുകുമാരൻ നായർ (65), ഭാര്യ ആനന്ദവല്ലി (56), മകൻ സനത് (40) എന്നിവരെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.