സർഗ പ്രതിഭ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വർക്കല: പാളയംകുന്ന് രാഘവ മെമ്മോറിയൽ ഗുരുമന്ദിര സമിതിയുടെ 33ാമത് ഗുരുദേവ പ്രതിഷ്ഠ വാർഷിക ഭാഗമായുള്ള . അൻസാർ വർണന (കവിത), ഡോ. തോട്ടം ഭുവനേന്ദ്രൻ (ഗാനരചന), അജയകുമാർ പള്ളിക്കൽ (ഗ്രന്ഥശാല പ്രവർത്തനം), ജയചന്ദ്രൻ തെറ്റിക്കുഴി (ഊർജസംരക്ഷണം) എന്നിവരാണ് ജേതാക്കൾ. കാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പാളയംകുന്ന് ഗുരുമന്ദിരാങ്കണത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ സാംസ്കാരിക സമ്മേളനത്തിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ സമ്മാനിക്കുമെന്ന് സംഘാടക സമിതി കൺവീനർ കെ. വിജയൻ അറിയിച്ചു. കവി ബാബു പാക്കനാർ അധ്യക്ഷനായ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.