നഗരം ചെങ്കടലായി... സി.പി.എം സമ്മേളനത്തിന്​ കൊടിയിറക്കം

തിരുവനന്തപുരം: ചെമ്പടയുടെ മാർച്ചും പതിനായിരക്കണക്കിന് പ്രവർത്തകരുടെ റാലിയുമായി മൂന്നുദിവസെത്ത സി.പി.എം ജില്ല സമ്മേളനത്തിന് തിരശ്ശീല വീണു. മൂന്നു ദിവസമായി എ.കെ.ജി സ​െൻററിലെ കെ. അനിരുദ്ധൻ നഗറിൽ നടന്ന ജില്ല സമ്മേളനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നടന്ന റെഡ് വളൻറിയർ മാർച്ചും ബഹുജനറാലിയും നഗരത്തെ ചെങ്കടലാക്കി. 2367 ബ്രാഞ്ചുകളും അതത് ബാനറുകൾക്ക് പിന്നിൽ ഒന്നായി അണിനിരന്ന് നഗരത്തിലെ ആറു കേന്ദ്രങ്ങളിൽനിന്ന് പതിനായിരങ്ങളായി പൊതുസമ്മേളന നഗരിയായ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് നീങ്ങി. സ്റ്റേഡിയവും സെക്രേട്ടറിയറ്റിന് ചുറ്റുമുള്ള റോഡുകളും നിറഞ്ഞതിനാൽ ആളുകൾ ഊറ്റുകുഴിയിലും ജേക്കബ്, സ്റ്റാച്യു ജങ്ഷനിലുമൊക്കെ നിലയുറപ്പിച്ചാണ് പൊതുസമ്മേളന പ്രസംഗങ്ങൾ ശ്രവിച്ചത്. ചുവപ്പ് വളൻറിയർമാർ വൈകീട്ട് മൂന്നോടെ ആശാൻ സ്‌ക്വയറിലും നന്ദാവനം റോഡിലുമായാണ് അണിനിരന്നത്. 19 ഏരിയകളിൽനിന്നുള്ള റെഡ് വളൻറിയർമാർ രണ്ട് ഭാഗത്തുനിന്ന് സമ്മേളന നഗരിയിലേക്ക് മാർച്ച് ചെയ്തു. കേന്ദ്രീകരിച്ച പ്രകടനത്തിന് ആഹ്വാനമില്ലാതിരുന്നിട്ടും നഗരം ജനസമുദ്രമായി. അഞ്ചോടെ വളൻറിയർ മാർച്ച് സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ജില്ല വളൻറിയർ ക്യാപ്ടനായ ആദർശ്ഖാ​െൻറയും വൈസ് ക്യാപ്റ്റൻ സൂരജി​െൻറയും നേതൃത്വത്തിലാണ് ചുവപ്പുസേന ചുവടുെവച്ചത്. സമാപന മഹാറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷത വഹിച്ചു. തിങ്കളാഴ്ച രാവിലെ പ്രതിനിധി സമ്മേളനത്തിൽ കെ.സി. വിക്രമൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ഇ.പി. ജയരാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം.വി. ഗോവിന്ദൻ, എം.എം. മണി, കെ.ജെ. തോമസ് എന്നിവർ പങ്കെടുത്തു. പ്രസീഡിയത്തിനുവേണ്ടി കടകംപള്ളി സുരേന്ദ്രനും സ്വാഗതസംഘത്തിനുവേണ്ടി വി. ശിവൻകുട്ടിയും നന്ദിയും പറഞ്ഞു. തുടർന്ന് പുതിയ ജില്ല സെക്രട്ടറിയെയും കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും െതരഞ്ഞെടുത്ത് ഉച്ചയോടെ പ്രതിനിധി സമ്മേളനം അവസാനിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.