തിരുവനന്തപുരം: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തൊഴിൽ വിസ അനുവദിക്കൂവെന്ന യു.എ.ഇ സർക്കാറിെൻറ പുതിയ നിബന്ധനയിൽ ഇളവ് ലഭിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ഈമാസം മുതൽ പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കാൻ യു.എ.ഇ തീരുമാനിച്ചിരിക്കുകയാണ്. തിരുവനന്തപുരം കോൺസുലേറ്റ് വഴി മാത്രം ദിവസം 250 മുതൽ 300വരെ വിസ നൽകുന്നുണ്ട്. വിദേശ യാത്ര രേഖകൾ ശരിയാക്കിക്കൊടുക്കുന്ന ട്രാവൽ ഏജൻസികൾ രാജ്യത്തിെൻറ മറ്റ് മേഖലകളിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിക്കൊടുക്കുന്നുണ്ട്. ഇത്തരത്തിൽ പി.സി.സി ലഭ്യമാക്കുന്ന സംവിധാനം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കുറ്റമറ്റ രീതിയിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ കേന്ദ്ര--സംസ്ഥാന കുറ്റാന്വേഷണ ഏജൻസികളുടെ സംയുക്ത ഇടപെടൽ വേണം. ഇതിനായി പ്രത്യേക ഐ.ടി അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമേ സാധാരണക്കാർക്ക് ബുദ്ധിമുട്ട് കൂടാതെ സർട്ടിഫിക്കറ്റുകൾ അനുവദിക്കാൻ കഴിയൂ. അത് കണക്കിലെടുത്ത് പി.സി.സി നിർബന്ധമാക്കുന്നത് ആറു മാസത്തേക്ക് നിർത്തിവെക്കുന്നതിന് യു.എ.ഇ സർക്കാറുമായി കേന്ദ്രം ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.