ഡെപ്യൂട്ടി കലക്​ടറായിട്ട്​ 30 വർഷം; കെ.വി. മുരളീധരന്​ സ്​ഥാനക്കയറ്റമില്ല * ദലിതനായതിനാൽ മകന്​ നീതി നിഷേധമെന്ന്​ മാതാവ്​

തിരുവനന്തപുരം: ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ 30 വർഷമായിട്ടും സ്ഥാനക്കയറ്റമില്ലാതെ ഒരാൾ. തൃശൂരിൽ ഡെപ്യൂട്ടി കലക്ടറായി (ഇലക്ഷൻ വിഭാഗം) ജോലി ചെയ്യുന്ന കെ.വി. മുരളീധരനാണ് ഇൗ ദുരവസ്ഥ. ദലിതനായതിനാൽ ഒരു വിഭാഗം മുതിർന്ന ഉദ്യോഗസ്ഥർ മകനെ പീഡിപ്പിക്കുകയും കേസിൽ കുടുക്കുകയുമാണെന്ന് ആരോപിച്ച് മാതാവ് എം.കെ. ലീല രംഗത്തെത്തി. 23ാം വയസ്സിൽ ഡെപ്യൂട്ടി കലക്ടറായ മകന് എൻട്രി കാഡറിൽതന്നെ വിരമിക്കേണ്ടിവരുമെന്നതാണ് സ്ഥിതിയെന്നും ഇക്കാര്യത്തിൽ ആരും ഇടപെടുന്നില്ലെന്നും മാതാവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1987ല്‍ പി.എസ്.സി നടത്തിയ ഡെപ്യൂട്ടി കലക്ടര്‍ പരീക്ഷയില്‍ ജനറല്‍ മെറിറ്റില്‍ റാങ്കോടെയാണ് മകന് നിയമനം ലഭിച്ചത്. ഇപ്പോൾ വയസ്സ് 53. ഒപ്പമുള്ളവർക്കും പിന്നാലെയെത്തിയവർക്കും സർക്കാർ ഐ.എ.എസും സ്ഥാനക്കയറ്റവും നൽകി. നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരുന്നതിനാലാണ് മകനെ പീഡിപ്പിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. 106 സ്ഥലം മാറ്റങ്ങളും മൂന്ന് സസ്‌പെന്‍ഷനും മകന് നേരിടേണ്ടിവന്നു. 35 അച്ചടക്ക നടപടികള്‍ വേറെയും. അഴിമതിക്കാരനായി ചിത്രീകരിക്കാൻ ഉന്നതതല ഗൂഢാലോചനയാണ് നടക്കുന്നത്. മുഖ്യമന്ത്രി അട്ടപ്പാടിയില്‍ ചെന്നപ്പോള്‍ നേരില്‍ കണ്ടില്ല എന്നുപറഞ്ഞാണ് ഒരു സസ്‌പെന്‍ഷന്‍. വ്യാജമായി ഒേട്ടറെ കേസുകളുണ്ടാക്കി. വീടും സ്ഥലവും കാറും ജപ്തി ചെയ്തു. ഹൈകോടതിയും ദേശീയ-സംസ്ഥാന പട്ടികജാതി കമീഷനുകളും നിർദേശിച്ചിട്ടും സ്ഥാനക്കയറ്റം നൽകിയില്ല. സംസ്ഥാന സർവിസില്‍നിന്ന് ഐ.എ.എസ് ലഭിച്ചവരില്‍ ഭൂരിപക്ഷം പേരും വിജിലന്‍സ് കേസ് നേരിടുന്നവരായിട്ടും അെതല്ലാം തീർപ്പാക്കി. മുരളീധര​െൻറ വിഷയത്തില്‍ എതിര്‍നിലപാടാണ് സ്വീകരിച്ചത്. ഇടുക്കി ഹൗസിങ് ഡെപ്യൂട്ടി കലക്ടറായിരിക്കെ അനര്‍ഹര്‍ക്ക് പട്ടയം നല്‍കിയെന്ന പേരില്‍ വിജിലന്‍സ് കേസെടുത്തു. എഫ്.ഐ.ആർ പോലും നല്‍കാനാവാതെ 15 വര്‍ഷത്തിനുശേഷം കേസ് പിന്‍വലിച്ചതായും റിട്ട. പ്രധാനാധ്യാപിക കൂടിയായ എം.കെ. ലീല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.