ശ്രേയസ്സ്​​, അനുപം ജില്ല ചെസ്​ ചാമ്പ്യന്മാർ

തിരുവനന്തപുരം: ചെസ് അസോസിയേഷൻ ഒാഫ് ട്രിവാൻഡ്രവും മേട്ടുക്കട ഗവ. എൽ.പി.എസ് പി.ടി.എയും സംയുക്തമായി ജില്ലയിലെ 11വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രേയസ്സും (സ​െൻറ് തോമസ് സ്കൂൾ), പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 9 ദേശീയ ചാമ്പ്യൻ അനുപം ശ്രീകുമാറും (കാർമൽ ഗേൾസ് സ്കൂൾ) ചാമ്പ്യന്മാരായി. സ്വിസ് സിസ്റ്റത്തിൽ അഞ്ച് റൗണ്ട് മത്സരം നടന്നതിൽ ഇരുവരും അഞ്ച് പോയൻറ് കരസ്ഥമാക്കി. ഫാരിസ്, കൃഷ്ണനുണ്ണി (ആൺ), ഗിഫ്റ്റി, ദേവാനന്ദ (പെൺ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾ 10,11 ന് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കും. വിജയികൾക്ക് പ്രധാനാധ്യാപിക സരസകുമാരി സമ്മാന വിതരണം നടത്തി. രാേജന്ദ്രനാചാരി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.