തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാൻ പൊലീസിെൻറ സഹായത്തോടെ ഒരുസംഘം ഭീഷണിപ്പെടുത്തുന്നതായി നേമം കുളത്തിന്‍കര വീട്ടില്‍ എസ്. സുശീലയും കുടുംബാംഗങ്ങളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൗ വിഷയത്തിൽ ഡി.ജി.പിക്ക് പരാതിനൽകിയിട്ടും നേമം പൊലീസ് നടപടി എടുക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. ഇവരുടെ സഹോദരെൻറ ഭാര്യയുടെ പേരിലുള്ള ഏഴ് സെൻറ് ഭൂമി തട്ടിയെടുക്കാനാണ് നീക്കം നടക്കുന്നതത്രെ. ഭൂമിയുടെ നടത്തിപ്പ് തങ്ങളെ ഏൽപിച്ചതാണ്. എന്നാൽ, ഭൂമി വാങ്ങിയെന്ന് അവകാശപ്പെട്ട് ഗുണ്ടകളുടെ സഹായത്തോടെ ചിലർ ഭീഷണിപ്പെടുത്തുന്നു. പൊലീസ് നോക്കിനിൽക്കെ വസ്തുവകകൾ കടത്തിക്കൊണ്ടു പോകുന്നതായും വീട്ടമ്മ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.