തിരുവനന്തപുരം: രണ്ടേമുക്കാൽ കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടും വള്ളക്കടവ് സിദ്ധാശുപത്രിയുടെ കെട്ടിട നിർമാണം പൂർത്തിയാക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡയറക്ടറും പൊതുമരാമത്ത് ബിൽഡിങ്സ് വിഭാഗം ചീഫ് എൻജിനീയറും നിർമാണം പൂർത്തിയാക്കാത്തതിെൻറ കാരണങ്ങൾ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു.100 വർഷങ്ങൾക്ക് മുമ്പാണ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്. വള്ളക്കടവ് പ്രദേശത്തെ നിർധനരായ രോഗികളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. 500 ൽ പരം രോഗികൾ ദിവസവും ഒ.പിയിലെത്താറുണ്ട്. 20 കിടക്കകളോടുകൂടിയ കിടത്തി ചികിത്സാ സൗകര്യവും ആശുപത്രിയിലുണ്ട്. മരുന്നുകൾ ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭിക്കും. ഇപ്പോൾ വള്ളക്കടവ് പതിനാറേകാൽ മണ്ഡപത്തിൽ 22,000 രൂപ വാടക നൽകിയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഇൗ വാടകക്കെട്ടിടം മാർച്ചിൽ ഒഴിയണം. പുതുക്കിപ്പണിയുന്ന കെട്ടിടം പൂർത്തിയായാൽ ആശുപത്രി മാറ്റാനാകും. രണ്ടാമത്തെ നിലയുടെ നിർമാണം അടുത്തകാലത്താണ് തുടങ്ങിയതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം നൽകിയ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.