കിളിമാനൂർ: കേന്ദ്രസർക്കാറിെൻറ പ്രധാനമന്ത്രി കൗശൽവികാസ് യോജന പദ്ധതിയുടെ ഭാഗമായി കിളിമാനൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സൗജന്യ തൊഴിൽപരിശീലനം നൽകും. മികച്ച തൊഴിൽസാധ്യത ഉള്ള നാല് കോഴ്‌സുകളിലായാണ് പരിശീലനം. 18 വയസ്സിനുമുകളിൽ ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഉയർന്നപ്രായ പരിധി ഇല്ല. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാറിെൻറ 7500 രൂപ സ്കോളർഷിപ്പും വിവിധ സർക്കാർ വകുപ്പുകളുടെ സർട്ടിഫിക്കറ്റും ഉദ്യോഗനിയമന സഹായവും നൽകും. ആധാർ കാർഡ്, രണ്ട് ഫോട്ടോ, സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം ഫെബ്രുവരി ഒമ്പതിനു മുമ്പായി കോളജിൽ അപേക്ഷ നൽകണം. ഒരു കോഴ്സിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് അവസരം ലഭിക്കും. അസിസ്റ്റൻറ് സർവേയർ, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ, അസിസ്റ്റൻറ് ഇലക്ട്രീഷ്യൻ എന്നീ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാൻ എസ്.എസ്.എൽ.സി വിജയം നിർബന്ധമാണ്. ഐ.ടി കോഓഡിനേറ്റർ അറ്റ് സ്കൂൾ എന്ന കോഴ്സിന് പ്രവേശനം ലഭിക്കാൻ ഐ.ടി/സി.എസ്/ഇ.സി/ഇ.ഇ തുടങ്ങിയ ശാഖകളിൽ ഡിപ്ലോമ/ബി.ടെക് അല്ലെങ്കിൽ ബി.എസ്.പി ഇൻ സി.എസ്/ഇ.സി അല്ലെങ്കിൽ ബി.സി.എ നിർബന്ധമാണ്. ഫോൺ: 0470- 2649574/2649234.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.